തൃശ്ശൂർ : സംസ്ഥാനത്ത് ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ സാധ്യത. റിസർവോയറിൽ ജലവിതാനം കൂടുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ ഡാമുകൾ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ഇതോടെ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്തു കൂടുതൽ മഴ പെയ്യുമെന്ന കണക്കുകൂട്ടലിൽ ആണ് ജില്ല ഭരണകൂടം. 79.25 മീറ്ററാണ് പീച്ചി ഡാമിന്റെ പരമാവധി ജലവിതാനം.76.40 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലവിതാനം.
രണ്ട് ഡാമുകളിലേക്കും ഇപ്പോൾ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്.
Post Your Comments