തിരുവനന്തപുരം: വിമാനത്താവളത്തില്‍ നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍, ഈന്തപ്പഴം എന്നിവ എത്തിയതില്‍ അസ്വഭാവികത, മന്ത്രി കെ.ടി.ജലീല്‍ പറഞ്ഞത് വിശ്വാസത്തിലെടുക്കാതെ അന്വേഷണ ഏജന്‍സികള്‍. കേസില്‍ കസ്റ്റംസ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങി. ആരെയും പ്രതിയാക്കിയില്ലെങ്കിലും കോണ്‍സുലേറ്റ് ജീവനക്കാരില്‍ നിന്നടക്കം സാക്ഷി മൊഴികള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി ആവശ്യമെങ്കില്‍ കേന്ദ്ര അനുമതി തേടും.
കസ്റ്റംസ് ആക്ട്, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേന്‍ ആക്ട് തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരിശോധന. 250 ഖുര്‍ആന്‍ കെട്ടുകള്‍ കോണ്‍സുലേറ്റില്‍ എത്തിയെങ്കിലും 32എണ്ണം മാത്രമാണ് ഇതുവരെ കണ്ടെത്തിയത്. ബാക്കി വരുന്ന ഖുര്‍ആന്‍ എവിടെ എന്നതില്‍ കൃത്യമായ വിശദീകരണം നല്‍കേണ്ടത് കോണ്‍സുലേറ്റ് ആണ്. ഇതിനായി ആദ്യം കോണ്‍സുലേറ്റിലെ ജീവനക്കാരുടെ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തും.
കോണ്‍സുലേറ്റ് ജനറലിനായി നാല് വര്‍ഷത്തിനുള്ളില്‍ 17000 കിലോ ഈന്തപ്പഴം തീരുവ ഒഴിവാക്കി എത്തിച്ചതിലെ അസ്വാഭാവികതയാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വന്തം ആവശ്യത്തിന് വിദേശത്തു നിന്ന് നികുതി ഇളവു ചെയ്ത് കൊണ്ടുവന്നവ പുറത്ത് നല്‍കരുതെന്നാണ് ചട്ടം. അഥവാ പുറത്തു വില്‍ക്കുകയോ വിതരണം ചെയ്യുകയോ ചെയ്താല്‍ കസ്റ്റംസ് നിശ്ചയിക്കുന്ന നികുതി നല്‍കണം.
കസ്റ്റംസ് ആക്ടിന്റേയും വിദേശ നാണ്യ വിനിമയ ചട്ടത്തിന്റേയും ലംഘനം ഇക്കാര്യത്തില്‍ നടന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ അനുമാനം. നിലവില്‍ കേസില്‍ ആരേയും പ്രതി ചേര്‍ത്തിട്ടില്ല. കോണ്‍സുലേറ്റ് ജീവനക്കാരുടേയും സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തിന്റേയും വിശദീകരണം ലഭിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാകൂ.
Post Your Comments