തിരുവനന്തപുരം : തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയ ബംഗാളികളുടെ അറസ്റ്റ് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ ഇവരെ പിടികൂടിയത്. അല്‍ഖായിദ ബന്ധമുള്ള 3 പേര്‍ പിടിയിലായതു വിരല്‍ ചൂണ്ടുന്നത് സംസ്ഥാന ഇന്റലിജന്‍സിന്റെ വീഴ്ചയിലേക്കാണ്. കേരള പൊലീസിനെ വിശ്വാസത്തിലെടുക്കാതെ എന്‍ഐഎയുടെ ഡല്‍ഹി ഓഫിസാണു കൊച്ചി, ബംഗാള്‍ യൂണിറ്റുകളെ ഏകോപിപ്പിച്ചത്. വെള്ളിയാഴ്ച രാത്രി മാത്രമാണ് എന്‍ഐഎ കൊച്ചി പൊലീസിന്റെ സഹായം തേടിയത്. ഇവര്‍ അല്‍ഖായിദക്കാരാണെന്ന് പൊലീസ് അറിഞ്ഞത് ഇന്നലെ മാത്രം.
തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ആഭ്യന്തര സുരക്ഷ എന്നീ വിഭാഗങ്ങള്‍ക്കു മാസങ്ങളായി തലവനില്ലാത്തതും പൊലീസിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. സംസ്ഥാനത്തെ തീവ്രവാദ പ്രവര്‍ത്തനം കണ്ടെത്തുന്നതിനും തടയുന്നതിനും മാത്രമായാണു തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. എസ്പിയുടെ നിയന്ത്രണത്തിലായിരുന്നു സ്‌ക്വാഡ്.
എന്നാല്‍ മാസങ്ങളായി തലവനില്ല. ഇതിനു പുറമേ ഇന്റലിജന്‍സ് എഡിജിപിയുടെ കീഴില്‍ ആഭ്യന്തര സുരക്ഷ നോക്കുന്നതിന് ഡിഐജിയും എസ്പിയും ഉണ്ടായിരുന്നു. ഈ കസേരകളിലും ആളില്ല.മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തനമാണെങ്കില്‍ ഫോണ്‍, സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ എന്നിവ നിരീക്ഷിച്ചു പൊലീസ് സൈബര്‍ ഡോം ബന്ധപ്പെട്ടവര്‍ക്കു വിവരം കൈമാറും. എന്നാല്‍ ബംഗാളിയില്‍ നടത്തുന്ന ആശയ വിനിമയം സൈബര്‍ ഡോമിനും കണ്ടെത്താന്‍ കഴിഞ്ഞില്ല.
Post Your Comments