തിരുവനന്തപുരം∙ ഏത് അന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നു മന്ത്രി കെ.ടി ജലീൽ. എതിരാളികൾക്ക് കൊല്ലാൻ കഴിഞ്ഞാലും തന്നെ തോൽപിക്കാൻ കഴിയില്ലെന്നും ജലീൽ പറഞ്ഞു. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യം ഉള്ളതു കൊണ്ടാണ് ആരെയും കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നത്. തന്നെ അപായപ്പെടുത്താൻ കലാപകാരികൾക്കു യാത്രാവിവരങ്ങൾ തത്സമയം നൽകുന്ന മാധ്യമങ്ങളോടു സഹതാപമുണ്ട്.
എൻഐഎ സാക്ഷിയായി വിസ്തരിക്കാൻ വിളിച്ചതിനെ, തൂക്കിലേറ്റാൻ വിധിക്കുന്നതിനു മുൻപു നിങ്ങൾക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്നു ചോദിക്കാനാണെന്ന മട്ടിലാണു ചിലർ പ്രചരിപ്പിച്ചത്. എൻഐഎ നോട്ടിസിന്റെ പകർപ്പ് വന്നപ്പോൾ ദുഷ്പ്രചാരകർ കളം മാറ്റിച്ചവിട്ടി.
read also: ‘നല്ല പെൺകുട്ടികൾ നേരത്തെ കിടന്നുറങ്ങും’; മാർക്കണ്ഡേയ കട്ജുവിന്‍റെ പ്രസ്താവന വിവാദത്തിൽ
ആകെ 19.5 സെന്റ് സ്ഥലവും പണയത്തിലുള്ള വീടും തനിക്കും ഭാര്യയ്ക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളിൽ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാൾക്ക് ആരെയും പേടിക്കാനില്ല. ഒരു വാഹനമോ ഒരു പവൻ സ്വർണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവർത്തകനു പടച്ചതമ്പുരാനെയല്ലാതെ മറ്റാരെയും ഭയപ്പെടാനില്ല.ജലീൽ കൂട്ടിച്ചേർത്തു.
Post Your Comments