ന്യൂഡല്‍ഹി: കര്‍ഷക ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ഭക്ഷ്യ സംസ്ക്കരണ വകുപ്പ് മന്ത്രിയായിരുന്ന ഹര്‍സിമ്രത് കൗര്‍ ബാദല്‍. കേന്ദ്ര മന്ത്രിസഭയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അവര്‍ ഈ പ്രസ്താവന നടത്തിയത്. ബില്ലുകള്‍ കര്‍ഷ വിരുദ്ധമാണെന്ന് പറഞ്ഞിട്ടില്ലെന്നും താനല്ല കര്‍ഷകരാണ് അവയെ കര്‍ഷക വിരുദ്ധം എന്ന് വിളിച്ചതെന്നും ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.
കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സുകള്‍ക്കും നിയമനിര്‍മ്മാണത്തിനും എതിരേ കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജി വെച്ചു എന്നായിരുന്നു നേരത്തേ ഇവര്‍ ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് തിരുത്തിപ്പറഞ്ഞിരിക്കുന്നത്. ബില്ലിനെതിരായി സ്വന്തംപാര്‍ട്ടി ശിരോമണി അകാലിദള്‍ നിലപാട് എടുത്തതിനെ തുടര്‍ന്നായിരുന്നു ഹര്‍സിമ്രത് മന്ത്രിസ്ഥാനം രാജിവെച്ചത്.
എന്നാല്‍ ബില്ല് കര്ഷവിരുദ്ധമാണെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ എന്തു കരുതുന്നു എന്നതല്ല പ്രശ്നം കര്‍ഷകര്‍ എന്തു കരുതുന്നു എന്നതാണ് വിഷയമെന്നും കര്‍ഷകരുടെ ഗുണത്തിനായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഒരു ബില്ല് തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് അവരാണ് വിശ്വസിക്കേണ്ടതെന്ന് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രാജി.
Post Your Comments