Latest NewsIndia

‘കർഷക’ സമരം തുടരും, നിശ്ചയിച്ച പോലെ പാർലമെന്റിലേക്ക് ട്രാക്ടർ റാലി നടത്തും- സമരം രാഷ്ട്രീയപ്രേരിതമെന്ന ആരോപണം ശരിയോ?

നവംബർ 22, 25, 29 തീയതികളിൽ ആസൂത്രണം ചെയ്ത പരിപാടികൾ ഷെഡ്യൂൾ അനുസരിച്ച് നടത്തുമെന്നും ദർശൻ പാൽ സിംഗ് പറഞ്ഞു.

ന്യൂഡൽഹി: 3 വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് ശേഷവും ‘കർഷക’ പ്രക്ഷോഭം തുടരുമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ നേതാവ് ദർശൻ പാൽ സിംഗ് പറഞ്ഞു. നവംബർ 22, 25, 29 തീയതികളിൽ ആസൂത്രണം ചെയ്ത പരിപാടികൾ ഷെഡ്യൂൾ അനുസരിച്ച് നടത്തുമെന്നും ദർശൻ പാൽ സിംഗ് പറഞ്ഞു. പാർലമെന്റിലേക്കുള്ള ട്രാക്ടർ മാർച്ചും ഷെഡ്യൂൾ പ്രകാരം തുടരും.

എംഎസ്പി, കേസുകൾ പിൻവലിക്കൽ, പവർ ബിൽ 2020 പിൻവലിക്കൽ, എയർ ക്വാളിറ്റി ഓർഡിനൻസ് തുടങ്ങിയ വിഷയങ്ങളിലേക്കാണ് ഇനി സമരം നീങ്ങുക എന്നും ഇയാൾ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷവും പ്രതിഷേധം തുടരുമെന്ന് രാകേഷ് ടികൈത് നേരത്തെ വ്യക്തമാക്കിയിരുന്നു. കർഷകരുടെ പ്രതിഷേധം ഉടൻ അവസാനിക്കില്ല, പാർലമെന്റിൽ കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ ഞങ്ങൾ കാത്തിരിക്കും.

എംഎസ്പിക്ക് പുറമെ കർഷകരുമായി മറ്റ് വിഷയങ്ങളും കേന്ദ്രം ചർച്ച ചെയ്യണം,എന്നും ടികൈത് പറഞ്ഞിരുന്നു. എന്നിട്ടും സമരം തുടരുമെന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനം. സമരം നടത്തുന്നവർ കർഷകരല്ലെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നു ഇവർ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button