ന്യൂഡല്‍ഹി: രാജ്യത്ത് സാമൂഹ്യ വ്യാപനം നടക്കുന്നതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹിയില്‍ കോവിഡ് 19ന്റെ സമൂഹ വ്യാപനം നടക്കുന്നു എന്നത് തിരിച്ചറിയാൻ തയ്യാറാകണം. കേന്ദ്രസര്‍ക്കാറിനോ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനോ മാത്രമേ സമൂഹ വ്യാപനം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
ദിവസേന കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഡല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളും കോവിഡ് വ്യാപനം കാണാനാകും. അതിനാല്‍ തന്നെ രാജ്യത്ത് സമൂഹ വ്യാപനം നടക്കുന്നുണ്ടെന്ന് കേന്ദ്രം അംഗീകരിക്കണം. കേന്ദ്രസര്‍ക്കാറിനും ഐ.സി.എം.ആറിനും മാത്രമേ അത് സാധ്യമാകു എന്ന് സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.
Read Also: കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ട്; കേന്ദ്രസർക്കാർ
ഡല്‍ഹിയില്‍ 6.8 ശതമാനമാണ് കോവിഡ് രോഗം സ്ഥിരീകരിക്കാനുള്ള സാധ്യത. വെള്ളിയാഴ്ച (സെപ്തംബർ-18) 4217 പേര്‍ക്കാണ് ഡല്‍ഹിയില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,38,000 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് മൂന്നാം ആഴ്ച മുതല്‍ ശരാശരി 14 മരണം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഏഴുദിവസമായി മരണസംഖ്യ കുത്തനെ ഉയര്‍ന്ന് ശരാശരി 31ലെത്തിയതായും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments