ഡൽഹി: ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ഹവാല ഇടപാട് കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. 2015-2016 കാലഘട്ടത്തിൽ നടന്ന 4.81 കോടി രൂപയുടെ ഹവാല ഇടപാടിൽ, സത്യേന്ദ്ര ജയിന് പങ്കുണ്ടെന്നും, ഇത് സംബന്ധിച്ച് മൊഴിയുണ്ടെന്നും ഇഡി വ്യക്തമാക്കി.
തട്ടിപ്പ് കമ്പനികളിൽ നിന്ന് കൈപ്പറ്റിയ പണം ഉപയോഗിച്ച് സത്യേന്ദ്ര ജയിൻ ഭൂമി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അതേസമയം, കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര ഏജൻസികൾ നേരത്തെയും ജയിനെ കുടുക്കാൻ നോക്കിയതാണെന്നും ആംആദ്മി പാർട്ടി ആരോപിച്ചു. സി.ബി.ഐ ഉൾപ്പെടെയുള്ളവർ നേരത്തെ, ഇതിനായി ശ്രമിച്ചതാണെന്നും എ.എ.പി ആരോപിച്ചു.
Post Your Comments