ന്യൂഡൽഹി : ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന് കോവിഡ്-19 സ്ഥിരീകരിച്ചു. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്ന് രണ്ടാംവട്ടം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനിയെയും ശ്വാസതടസ്സത്തെയും തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് സത്യേന്ദ്ര ജെയിനെ ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കേന്ദ്ര ആരോഗ്യമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തതിനു തൊട്ടുപിന്നാലെ ആയിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. യോഗത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും സംബന്ധിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ സത്യേന്ദ്ര ജയിൻ തന്നെയാണ് ട്വിറ്ററിലൂടെ തന്റെ രോഗവിവരം പുറത്തുവിട്ടത്. കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് രാജിവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഡ്മിറ്റ് ആയതായും അദ്ദേഹം അറിയിച്ചു.
Post Your Comments