Latest NewsNewsIndia

കേരളം അടക്കം 11 സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യമുണ്ട്; കേന്ദ്രസർ‌ക്കാർ

ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.

ന്യൂഡൽഹി: ഐഎസ് ഭീകരസംഘടനയുടെ സാന്നിധ്യം കേരളം അടക്കം 11 സംസ്ഥാനങ്ങളിലുണ്ടെന്ന് കേന്ദ്രസർ‌ക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്. എൻഐഎ അന്വേഷണത്തിൽ ഇത്തരമൊരു വിഷയംവ്യക്തമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം‌ വ്യക്തമാക്കി.

Read Also: രാജ്യത്തെ ജനത്തിരക്കുള്ള പ്രധാന നഗരത്തിൽ സ്ഫോടനം നടത്താൻ ഐഎസ് നിർദ്ദേശിച്ചിരുന്നതായി അബു യൂസഫ്

ഐഎസ് ഭീകരരുടെ സാന്നിധ്യം കേരളത്തിലും കർണാടകയിലും കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ ഏജന്‍സി കഴിഞ്ഞ ജൂലൈയില്‍ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കേരളത്തിൽ ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡിന് (എടിഎസ്) ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിരുന്നു. എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു നിർദേശം കൈമാറിയത്. ദേശീയ അന്വേഷണ ഏജന്‍സിയും കേരളത്തിലെ ഐഎസ് ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് പലരേയും കസ്റ്റഡിലെടുത്തതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button