ഭോപ്പാല്‍: സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുവിന്റെ മൃതദേഹം അഞ്ചുദിവസം ‘അനാഥ പ്രേതമായി’ മോര്‍ച്ചറിയിലെ ഫ്രീസറില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരാജാ യശ്വന്ത്‌റാവു ആശുപത്രിയിലാണ് സംഭവം. ഫ്രീസറില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കാര്യം ഇന്‍ഡോറിലെ ആശുപത്രി അധികൃതര്‍ മറന്നുപോയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. അതേസമയം ഇതേ മോര്‍ച്ചറിയില്‍ പുരുഷന്റെ അഴുകിയ മൃതദേഹം 11 ദിവസത്തിന് ശേഷം കണ്ടെടുത്തതിന് തൊട്ടടുത്ത ദിവസമാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം.
ജൂലൈയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുഞ്ഞാണ് സെപ്റ്റംബര്‍ 11ന് മരിച്ചത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം മോര്‍ച്ചറിയിലെ ഫ്രീസറിലേക്ക് മൃതദേഹം മാറ്റി. എന്നാല്‍ ഈ ദിവസങ്ങളില്‍ കുഞ്ഞിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുന്ന കാര്യം അധികൃതര്‍ മറന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Also: ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ : വീഡിയോ വൈറൽ
ഇത്തരത്തില്‍ ആരും അവകാശപ്പെടാന്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ പൊലീസിന്റെ മുന്നില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് പതിവാണ്. എന്നാല്‍ പൊലീസിനെ കാര്യങ്ങള്‍ എല്ലാം കൃത്യമായി അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. മതിയായ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായത് കൊണ്ടാണ് ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നതെന്നാണ് പോലീസ് പറയുന്നത്.
Post Your Comments