Latest NewsNewsIndia

ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ : വീഡിയോ വൈറൽ

അഹമ്മദാബാദ്: പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് ആശുപത്രിയിലെ കൊവിഡ് സ്പെഷ്യൽ ആശുപത്രിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.നഴ്സിംഗ് ജീവനക്കാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് കൊവിഡ് ബാധിച്ചയാളെ മർദ്ദിക്കുന്നത്.

ചങ്കിൽ ചൈനയുമായി നടക്കുന്നവർക്ക് എട്ടിന്റെ പണിയുമായി കേന്ദ്രസർക്കാർ ; 2500 ഓളം സമൂഹ മാദ്ധ്യമ അക്കൗണ്ടുകള്‍ നിരീക്ഷണത്തിൽ 

വ്യാഴാഴ്ചയാണ് സംഭവം. ഹിസ്റ്റീരിയ ബാധിച്ച് അസ്വസ്ഥത പ്രകടിപ്പിച്ച രോഗിയെ ആശുപത്രി ജീവനക്കാർ തടയുക മാത്രമാണ് ചെയ്തതെന്നാണ് ആശുപത്രി ഭരണകൂടം അവകാശപ്പെടുന്നത്.

Read Also : ഈ എക്സ്പ്രസ്സ് ആമയുമായി മുയൽ ഇപ്പോൾ മത്സരം നടത്തിയാൽ വേഗത്തിലോടിയാലും തോറ്റുപോകും ; വീഡിയോ കാണാം

പാരാമെഡിക്കൽ ജീവനക്കാരൻ രോഗിയുടെ കൈകൾ പിടിച്ചുവെച്ച് നിലത്ത് കിടത്തി കാൽമുട്ടുകൾ നെഞ്ചോട് ചേർത്തുവെച്ചത് 55 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ വ്യക്തമായി കാണാം. മറ്റുള്ളവർ രോഗിയുടെ കൈകൾ പിടിച്ചുവെക്കുകയും സുരക്ഷാ ജീവനക്കാരൻ ബാറ്റൺ ഉപയോഗിച്ച് രോഗിയെ അടിക്കുന്നതും വീഡിയോയിൽ കാണാം. ഇത് ചെയ്യതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ലേ എന്ന് പിപിഇ കിറ്റ് ധരിച്ച പാരാമെഡിക്കൽ ജീവനക്കാരൻ പറയുന്നതും വീഡിയോയിൽ കേൾക്കാം.

Read Also : 1.5 കോടിയോളം തൊഴിലാളികള്‍ക്ക് സൗജന്യ തീര്‍ഥാടനയാത്രാ സൗകര്യം ഒരുക്കി സർക്കാർ

ദയവായി കാത്തിരിക്കൂ എന്ന് രോഗി അപേക്ഷിക്കുന്നതും വീഡിയോയിൽ കേൾക്കാം. രോഗി കുതറി മാറാൻ ശ്രമിക്കുമ്പോൾ പോലീസുകാരൻ വരുന്നുണ്ടെന്ന് പറയുന്നതും കേൾക്കുന്നുണ്ട്. ഈ സമയം പാരാമെഡിക്കൽ ജീവനക്കാരൻ രോഗിയെ നിലത്ത് പിടിച്ച് കിടത്തുകയും മുഖത്ത് അടിക്കുകയും ചെയ്യുന്നുണ്ട്. വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ പിന്നീട് പ്രാദേശിക ടിവി ചാനലുകളും പ്രക്ഷേപണം ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ചയാൾ 38കാരനായ പ്രഭാശങ്കർ പാട്ടീൽ എന്നയാളാണെന്ന് വ്യക്തമാക്കിയ ആശുപത്രി ഭരണകൂടം രോഗിയെ ആശുപത്രി ജീവനക്കാർ തടയുക മാത്രമാണ് ചെയ്തതെന്ന വാദമാണ് ഉയർത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button