Latest NewsKeralaNews

“പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് പിണറായി വിജയൻ” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് വിഷയത്തിൽ മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങൾ തുടരുകയാണ് . സമരക്കാർക്ക് നേരെയുള്ള പോലീസ് അക്രമങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി.

Read Also : രാജ്യത്ത് ഏഴ് കമ്പനികള്‍ക്ക് കൊറോണ പ്രതിരോധ വാക്‌സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കി ആരോഗ്യമന്ത്രാലയം 

കള്ളക്കടത്ത്, അഴിമതി കേസുകളിൽ മന്ത്രിസഭാംഗങ്ങളും സിപിഎം നേതാക്കന്മാരുടെ മക്കളും കുടുങ്ങിയതോടെ യുവജന പ്രതിഷേധങ്ങൾക്കു നേരേ പോലീസിനെ ഉപയോഗിച്ച് നരനായാട്ട് നടത്തുകയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

Read Also : ചൈനയിൽ ബയോഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിൽ ചോർച്ച; ആയിരത്തിലധികം പേർക്ക്​ ബ്രൂസല്ലോസിസ് രോഗം 

തെരുവുകളിൽ ചോരപ്പുഴ ഒഴുക്കുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ ചോരക്കളി പിണറായി വിജയൻ അവസാനിപ്പിക്കണംമെന്നും ചെന്നിത്തല കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് കാണാം :

https://www.facebook.com/rameshchennithala/photos/a.163041093754405/3509753725749775/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button