ന്യൂഡല്‍ഹി : അതിര്‍ത്തി സംഘർഷം നില നിൽക്കുന്ന സാഹചര്യത്തിൽ പട്രോളിങ് നടത്തുന്നതില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ആര്‍ക്കുമാകില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ചൈന ഇന്ത്യന്‍ സൈനികരെ അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ചൈനയുടെ ഈ സമീപനമാണ് അവരുമായുള്ള ഏറ്റുമുട്ടലിന് ഇടയാക്കുന്നതെന്നും രാജ്‌നാഥ് സിങ് വ്യക്തമാക്കി.
കിഴക്കന്‍ ലഡാക്കിലെ സൈന്യത്തിന്റെ പട്രോളിങ്ങില്‍ മാറ്റമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തിന് ഉറപ്പുനല്‍കി. പരമ്പരാഗത സൈനിക പോസ്റ്റുകളില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തിന് പിന്‍വാങ്ങേണ്ടിവന്നതായുള്ള മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ പരാമര്‍ശത്തോട് പ്രതികരിച്ചുകൊണ്ടായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന.
Post Your Comments