KeralaLatest NewsNews

മെനിഞ്ചൈറ്റിസ് ബാധിച്ച് ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍, കോവിഡില്‍ ഭര്‍ത്താവിന് ജോലി നഷ്ടമായി ; ഒടുവില്‍ സഹായവുമായി എത്തിയത് പ്രവാസി മലയാളി കൂട്ടായ്മ ; സാമ്പത്തിക പ്രതിസന്ധിയിലും അകമഴിഞ്ഞു സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് നീതുവും ഭര്‍ത്താവും നാട്ടിലേക്ക്

നിസ്വ: ബുധനാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ തൃശൂര്‍ സ്വദേശിനി നീതു(29)വും ഭര്‍ത്താവ് അനീഷും നാട്ടിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍ പറഞ്ഞാല്‍ പ്രവാസി സമൂഹത്തോടുള്ള നന്ദിയും കടപ്പാടുമാണ്. മെനിഞ്ചൈറ്റിസ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. ആദമില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവിന് കോവിഡ് പ്രതിസന്ധിമൂലം രണ്ടുമാസം മുമ്പ് ജോലിയും നഷ്ടമായി. ഇങ്ങനെ അതീവ കഠിനാവസ്ഥയിലൂടെയായിരുന്നു നീതു കടന്നു പോയികൊണ്ടിരുന്നത്.

ഇതിനിടയിലായിരുന്നു ദൈവദൂതരെ പോലെ പ്രവാസി മലയാളികളുടെ അകമഴിഞ്ഞ സഹായം എത്തിയത്. ഇത്ര പറഞ്ഞാലും തീരാത്ത നന്ദിയിലും കടപ്പാടിലുമാണ് നീതുവും ഭര്‍ത്താവ് അനീഷും. ജോലി നഷ്ടമായതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു പെട്ടെന്ന് നീതുവിന് രോഗം പിടിപെട്ടത്. ഉടനെ നിസ്വ ആശുപത്രിയില്‍ എത്തിച്ചു. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ആയിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. ജോലി നഷ്ടമായതിനാല്‍ തന്നെ ചികിത്സയും എല്ലാം ഭാരിച്ച ചെലവായിരുന്ന അനീഷിന് സഹായഹസ്തവുമായി എത്തിയത് നിസ്വയിലെ വേള്‍ഡ് മലയാളി ഫെലോഷിപ്പ് സംഘടനയാണ്.

സംഘടനയുടെ പ്രവര്‍ത്തകരായ ബിജു പുരുഷോത്തമന്‍, സന്തോഷ് പള്ളിക്കന്‍, വര്‍ഗീസ് സേവ്യര്‍, സതീഷ് നൂറനാട്, കിരണ്‍, മനോജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവര്‍ക്ക് സഹായത്തിനായി മുന്നിട്ടിറങ്ങിയത്. ഒടുവില്‍ എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിച്ചു. കോവിഡ് പ്രതിസന്ധിക്കിടയിലും സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിട്ടും തങ്ങളെ അകമഴിഞ്ഞു സഹായിച്ച നിസ്വയിലെ മലയാളി സമൂഹത്തിന് നന്ദി പറഞ്ഞാണ് ദമ്പതിമാര്‍ നാട്ടിലേക്ക് മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button