Latest NewsKeralaNews

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മലപ്പുറം സ്വദേശിയായ പ്രവാസി മലയാളിയുടെ വധ ഭീഷണി

ആദിത്യ നാഥിന്റെ സുരക്ഷാ 15 മിനിറ്റ് നേരം പിന്‍വലിച്ചാല്‍ കൊലചെയ്യപ്പെടും

ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യ മന്ത്രി യോഗി ആദിത്യനാഥിന് പ്രവാസി മലയാളിയുടെ വധ ഭീഷണി. യു.പി മുഖ്യ മന്ത്രി യോഗി ആദിത്യ നാഥിന്റെ സുരക്ഷാ 15 മിനിറ്റ് നേരം പിന്‍വലിച്ചാല്‍ കൊലചെയ്യപ്പെടും എന്നാണ് മലപ്പുറം സ്വദേശിയായ മുഷറഫ് മാളിയേക്കല്‍ വധ ഭീഷണി മുഴക്കിയിരിക്കുന്നത്. കുവൈറ്റില്‍ ജോലിയുള്ള ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിനു കമന്റായാണ് വധ ഭീഷണി മുഴക്കിയിരിക്കുന്നത്.

Read Also: കേദാർനാഥ് ക്ഷേത്രം സന്ദർശിക്കാൻ പതിനായിരത്തിലധികം തീർത്ഥാടകർക്ക് അവസരമൊരുക്കി അധികൃതർ, കൂടുതൽ വിവരങ്ങൾ അറിയാം

‘ആണാണെങ്കില്‍ ഒരു 15 മിനിറ്റ് നേരം പോലീസിനെ പിന്‍വലിച്ച് കാണിക്കാനും’ ഫേസ്ബുക്ക് കമന്റില്‍ മുഷറഫ് മാളിയേക്കല്‍ വെല്ലുവിളിക്കുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ ഗുണ്ടാ നേതാക്കളായ ആതിഖ് അഹ്മദ്, സഹോദരന്‍ അഷ്റഫ് എന്നിവര്‍ അക്രമികളാല്‍ കൊല്ലപ്പെട്ടിരുന്നു.

നിരവധി കേസുകളില്‍ പ്രതിയായ ആതിഖ് അഹ്മദിന്റെ അഞ്ചു മക്കളില്‍ മൂന്നാമനായ അസദ് അഹ്മദ് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇതിനു പിറകെ ഗുണ്ടകളെയും മാഫിയ തലവന്മാരെയും വെച്ച് പൊറുപ്പിക്കില്ലെന്ന യോഗിയുടെ പ്രസ്താസ്തവനക്ക് പിറകെയാണ് മലയാളിയായ മലപ്പുറം സ്വദേശിയായ മുഷറഫ് മാളിയേക്കലിന്റെ വധ ഭീഷണി ഉണ്ടായിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button