KeralaLatest NewsNews

മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ടതില്ല : നിലപാട് വീണ്ടും ആവർത്തിച്ച് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : മ​ന്ത്രി കെ.​ടി ജ​ലീ​ല്‍ രാ​ജി​വ​യ്ക്കേ​ണ്ടതില്ലെന്ന നിലപാട് വീണ്ടും ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജ​ലീ​ല്‍ വി​ഷ​യ​ത്തി​ല്‍ രാ​ഷ്ട്രീ​യ ധാ​ര്‍​മി​ക​ത​യു​ടെ പ്ര​ശ്ന​മി​ല്ല. മ​ന്ത്രി​യെ എ​ന്‍​ഐ​എ​യെ ചോ​ദ്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍‌ അ​റി​യി​ല്ലെന്നും, അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ച്ചാ​ല്‍ മാ​ത്ര​മേ വി​വ​ര​ങ്ങ​ള്‍ മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യൂ എന്നും മുഖ്യമന്ത്രി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Also read : ആശുപത്രിയിലിട്ട് കൊവിഡ് രോഗിയെ ക്രൂരമായി മർദിച്ച് ആരോഗ്യപ്രവർത്തകർ : വീഡിയോ വൈറൽ

ജ​ലീ​ല്‍‌ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കാ​തെ രാ​ത്രി​യി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പു​റ​പ്പെ​ട്ട​തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ല. സം​ഘ​ര്‍​ഷ​ങ്ങ​ളും അ​ക്ര​മ​വും ഒ​ഴി​വാ​ക്കാ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ണ്ടു​വി​ചാ​ര​മാ​ണ് ഇ​തി​ലൂ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. ശ​രി​യ​ല്ലാ​ത്ത മ​ന​സു​ക​ള്‍ അ​ദ്ദേ​ഹ​ത്തെ വ​ഴി നീ​ളെ ത​ട​യാ​നും ജീ​വ​ന്‍ അ​പാ​യ​പ്പെ​ടു​ത്താ​നും കാ​ത്തി​രി​ക്കു​ക​യാ​ണ്. പോ​ലീ​സി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വ​ന്‍ ഏ​തു​വി​ധേ​ന​യും സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യും. എ​ന്നാ​ല്‍ താ​ന്‍‌ മൂ​ലം സ​മൂ​ഹ​ത്തി​ന് മ​റ്റൊ​രു പ്ര​ശ്നം ഉ​ണ്ടാ​വ​രു​തെ​ന്ന ചി​ന്ത​യും ക​രു​ത​ലു​മാ​ണ് അ​ദ്ദേ​ഹം കാ​ട്ടി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button