കൊച്ചി: സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി മന്ത്രി കെ.ടി.ജലീലിനെ ചോദ്യം ചെയ്തതിന് പിന്നാലെ മന്ത്രിക്ക് തലയിലിട്ട് നടക്കാന്‍ തോര്‍ത്ത് വാങ്ങല്‍ ക്യാമ്പയിന്‍ ആരംഭിച്ച വി.ടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ ഡി.വെ.എഫ്.ഐ. വി.ടി.ബല്‍റാമിന് മഷിക്കുപ്പി വാങ്ങാന്‍ അമ്പത് രൂപ ക്യാമ്പയിനുമായാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം രംഗത്തെത്തിയത്.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത വി.ടി ബല്‍റാമിന് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിരുന്നു. പിന്നാലെ പൊലീസിന്റെ അടിയേറ്റ് ചോര പുരണ്ട ഷര്‍ട്ടുമായി പ്രതിഷേധിക്കുന്ന എം.എല്‍.എയുടെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിച്ചിരുന്നു. എന്നാല്‍ മഷിയൊഴിച്ചാണ് ഷര്‍ട്ടില്‍ ചോരയുടെ നിറം വരുത്തിയതെന്ന് ആരോപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് ക്യാമ്പയിന്‍ ഏറ്റെടുത്ത് റഹീമും രംഗത്തെത്തിയത്. പോസ്റ്റ് കാണാം;
അദ്ദേഹത്തിന് ഇനി സ്ഥിരമായി
മഷിക്കുപ്പി വാങ്ങേണ്ടി വരും.
വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ??
എന്റെ വക 50 രൂപ.
#EnteVaka50
‘സ്ഥിരമായി ഓരോരോ ഓഫിസുകളില്‍ കൊച്ചുവെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാന്‍ തോര്‍ത്തുമുണ്ട് വാങ്ങാന്‍ നമുക്കെല്ലാവര്‍ക്കും കൂടി ഒന്ന് സഹായിച്ചാലോ? #EnteVaka25′ എന്നായിരുന്നു വി.ടി.ബല്‍റാമിന്റെ പോസ്റ്റ്.
Post Your Comments