തിരുവനന്തപുരം: കേരള പോലീസിനും ഭയമോ? സെക്രട്ടറിയറ്റിനു മുന്നിലെ സമരങ്ങൾ നേരിടാൻ പൊലീസുകാർക്ക് യൂണിഫോമിൽ നിന്നു നെയിം-നമ്പർ ബോർഡുകൾ നീക്കം ചെയ്യണമെന്ന അവസ്ഥയാണിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ ഏതാനും പൊലീസുകാർ സമരക്കാരെ നേരിടുന്നതിനുവേണ്ടി യൂണിഫോമിൽ നിന്നു നെയിം-നമ്പർ ബോർഡുകൾ നീക്കം ചെയ്‌തിരുന്നു. എന്നാൽ ഇന്നലെ കൂടുതൽ പൊലീസുകാർ തങ്ങളുടെ പേരും പദവിയും വ്യക്തമാക്കുന്ന നെയിം ബോർഡും നമ്പർ ബോർഡും ഒഴിവാക്കി.
ഇത്തരത്തിലുള്ള നടപടി പൊലീസ് ചട്ടത്തിനു വിരുദ്ധമാണ്. ജലപീരങ്കിയും ലാത്തിച്ചാർജുമായി പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെയുള്ള പ്രവർത്തകരെ നേരിടേണ്ടി വരുമ്പോൾ സ്വന്തം പേരുകൊണ്ടു തിരിച്ചറിയാതിരിക്കാനാണു നെയിം ബോർഡ് ഒഴിവാക്കുന്നതാണെന്ന് വ്യക്തം. ഭാവിയിൽ പ്രതികാര നടപടിയുണ്ടാവുമോ എന്ന ഭയമാണ് ഇതിനു കാരണം. ഹെൽമറ്റും മാസ്ക്കും ഉള്ളതിനാൽ ചിത്രങ്ങളിലും വീഡിയോകളിലും അടക്കം പൊലീസുകാരുടെ മുഖം വ്യക്തമാവാറില്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ലാത്തിച്ചാർജിനെ തുടർന്ന് സമരക്കാരിൽ ചിലർ ഇതിനെ ചോദ്യം ചെയ്തിരുന്നു.
Read Also: പോലീസിന്റെ വീഴ്ച ജനങ്ങള്‍ക്ക് ശാപമായി മാറുമ്പോള്‍
സ്റ്റേഷനുകളിൽ ജോലി ചെയ്യുന്നവർക്കാണു പേരും സ്ഥാനവും വ്യക്തമാക്കുന്ന നെയിം ബോർഡുള്ളത്. ഇവർക്ക് വെളുത്ത ബെൽറ്റുമാണ്. ക്യാംപുകളിൽ കഴിയുന്ന ബറ്റാലിയനുകളിലെ പൊലീസുകാർക്കു സാധാരണ നമ്പർ ബോർഡാണ് യൂണിഫോമിലുള്ളത്. രണ്ടു കൂട്ടരേയും സെക്രട്ടേറിയറ്റിനു മുന്നിൽ സമരക്കാരെ നേരിടാൻ നിയോഗിച്ചിട്ടുണ്ട്.
Post Your Comments