തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണയെക്കുറിച്ച് വ്യാജവാര്‍ത്തകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേരള പോലീസ്. രോഗബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, സൈബര്‍ ഡോം, സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, എല്ലാ ജില്ലകളിലെയും സൈബര്‍ സെല്ലുകള്‍ എന്നിവയ്ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ നിര്‍മിക്കുന്നതും അവ നവമാധ്യമങ്ങളിലൂടെ ഫോര്‍വേഡ് ചെയ്യുന്നതും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/statepolicemediacentrekerala/photos/a.419816505213170/742457432949074/?type=3&__xts__%5B0%5D=68.ARB4SbED74sRwoZpf-64WsDBgThEJ4x65dbD791AmwpJnX0FX_UIGy0d4hMieMEeyei1BiGGU5fLPhXhjgSmDAcXpkTHXj5daimVV9M4uQqar5zRr13V_wZ-XnZZN7xQKs7ZdLs9O8AShUfz_aah6gyUO9XIRpxm-pM9alLuzGb590YBHYZUG9L28kiKC9dZxpjnF7OyQfcp7SYf6wtyTIBcGxWodn0RUb-4yXgjuMP_edQtxMJDGa36Ehf0JFfbGxX7hY_D8tb7Ls041fXW86pXyCeaF4gnx6rv61u7nmolDSRHGOMwgR1m_GdlJ2V2Q2krkfRGN5UruQlZTnTVsfg&__tn__=-R
Post Your Comments