Latest NewsKeralaNews

ലോക്ക് ഡൗൺ : സംസ്ഥാനത്തു പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നൽകാൻ ഉത്തരവ്

തിരുവനന്തപുരം : കോവിഡ് 19 വ്യാപനവുമായി ബന്ധപെട്ടു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പോലീസ് പിടിച്ചെടുത്ത എല്ലാ വാഹനങ്ങളും താത്കാലികമായി വിട്ടു നൽകാൻ ഉത്തരവ്.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നിർദേശം നൽകിയത്.

Also read : സംസ്ഥാനത്തെ തീരപ്രദേശ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ച് പോലീസ് പിന്നീട് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കാമെന്ന് എഴുതി വാങ്ങിയ ശേഷമാകും വാഹനങ്ങൾ വിട്ടുനല്‍കുക. ആദ്യം പിടിച്ചെടുത്ത വാഹനങ്ങള്‍ ആദ്യം എന്ന ക്രമത്തിലാവണം വാഹനങ്ങൾ വിട്ടു കൊടുക്കേണ്ടത്. അതേസമയം വാഹന ഉടമകളില്‍ നിന്ന് പിഴ ഈടാക്കുന്നത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം ലഭിച്ച ശേഷം തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button