Latest NewsArticleNewsNerkazhchakalWriters' Corner
Trending

പണവും പദവിയുമുള്ളവർ നിയമങ്ങൾ കാറ്റിൽപ്പറത്തുമ്പോൾ നോക്കൂകുത്തിയാവുന്ന നിയമപാലനം അഷ്ടിക്ക് വകയില്ലാത്തവരെ ക്രൂശിക്കുമ്പോൾ !

ആളൊഴിഞ്ഞ ഉത്സവപ്പറമ്പുകൾക്കു മുൻപിൽ വേഷം കെട്ടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഇവരിൽ ഭൂരിഭാഗവും .നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ് പ്രാരാബ്ദങ്ങൾ ഏറെയുണ്ടങ്കിലും മിക്കവരെയും ഇന്നും ഈ രംഗത്ത് തന്നെ തളച്ചിട്ടിരിക്കുന്നത് .

ശശികുമാർ അമ്പലത്തറ

നിയമം അതിന്റെ വഴിക്ക് തന്നെ നീങ്ങട്ടെ .ദേ.!. ഈ ബോർഡ് വച്ചതിനാണ് നിയമം ലഘനത്തിന് ബോർഡിൻ്റെ അളവും തൂക്കവും കൃത്യമായി തിട്ടപ്പെടുത്തി സ്തുത്യർഹ സേവനം നടത്തിയതിനുള്ള പുരസ്കാരം ഉറപ്പിക്കാൻ “സത്യസന്ധമായി ” 24000/- രൂപ ഈ ഏമാനത്തി പിഴ നിശ്ചയിച്ചത് .

കേരളത്തിലെ റോഡുകളിൽ ഗതാഗത കുരുക്കും ,ജനജീവിതം താറുമാറാക്കി അണി നിരക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ പ്രകടനങ്ങളിലും ,വാഹന പ്രചരണ ജാഥ കളിലും നൂറുകണക്കിന് വാഹനങ്ങളിൽ ആകാശം മുട്ടേയും ,വാഹനത്തിൻ്റെ ഇരട്ടി വലിപ്പത്തിലും ഫ്ളക്സ് ബോർഡുകളും ,കട്ട് ഔട്ടുകളും വച്ച് ,കാതു പൊട്ടെ ,ശബ്ദകോലാഹലങ്ങളും ആയി ചീറിപ്പായുന്ന വാഹനങ്ങൾ കാണുമ്പോൾ നാളിതുവരെ ഇതുപോലത്തെ ഒരു സത്രീരൂപങ്ങളായ ഏമാനത്തിക്കും ,സഹപ്രവർത്തകരായ വില്ലാളി വീരന്മാർക്കും തടഞ്ഞു നിറുത്തി അളവെടുക്കാനോ ,പിഴ ഒടുക്കിപ്പിക്കാനോകൈ പൊങ്ങിയില്ല . നിങ്ങൾക്ക്  ഗുഡ് സർവീസിനായി റെക്കമെൻറ് ചെയ്യാം …

ദിനചര്യക്കു പോലും സമയവും ,സാഹചര്യവും ഇല്ലാതെ രാത്രി പകലാക്കി ഒരു നാടകം കളിച്ചാൽ കിട്ടുന്നത് നക്കാപ്പിച്ച  കാശ് ..ആകെയുള്ളത് ഉള്ളിലുള്ള ജന്മസിദ്ധമായ കഴിവുകൾ.  കുറച്ചു നാടകപ്രേമികളായ കാണികൾക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ കിട്ടുന്ന മാനസിക സംതൃപ്തി മാത്രം .ആളൊഴിഞ്ഞ ഉത്സവപ്പറമ്പുകൾക്കു മുൻപിൽ വേഷം കെട്ടാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് ഇവരിൽ ഭൂരിഭാഗവും .നാടകത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമാണ് പ്രാരാബ്ദങ്ങൾ ഏറെയുണ്ടങ്കിലും മിക്കവരെയും ഇന്നും ഈ രംഗത്ത് തന്നെ തളച്ചിട്ടിരിക്കുന്നത് .

കഷ്ടപ്പാടും, പ്രാരാബ്ദങ്ങളും മാത്രം കൈമുതലായുള്ളവർ,നാടകം കളിക്കുമ്പോൾ കിട്ടുന്ന ഊർജ്ജവും 500/700 രൂപയും കൊണ്ട് ജീവിതം മുന്നോട്ട് തള്ളിനീക്കുന്നവർ…പാട്ടബാക്കിയും, കാട്ടുക്കുതിരയും, നമ്മളൊന്നും കമ്മ്യൂണിസ്റ്റും ,നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയും ,
ഒക്കെ നെഞ്ചേറ്റി ആവേശം മൂത്ത് പാർട്ടിയുടെ പിന്നാലെ അണിനിരന്നവരുടെയും ,
അനുഭാവികളായി മാറിയ ലക്ഷോപലക്ഷം ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൻ്റെ സിംഹാസനങ്ങളിൽ ഉപവിഷ്ടരായവർ .തങ്ങളുടെ അടങ്ങാത്ത വിധേയത്വം കൊണ്ടു പ്രാണനെപ്പോലെ ആരാധിച്ച് തങ്ങളുടെ ഇഷ്ട നേതാക്കന്മാർക്കു വേണ്ടി സിദ്ധാബാദ് വിളിച്ച് ഇന്നും അണിനിരക്കുന്ന ജനലക്ഷങ്ങളായ വെറും സാധാരണക്കാരും അവരുടെ മുൻ തലമുറയും ആവേശത്തോടെ പാർട്ടികളുടെ പിന്നിൽ അണിനിരന്നതും കാണാതെ പോകരുത്..

നാടകങ്ങളും ,കഥാപ്രസംഗങ്ങളും വിപ്ലവഗാനങ്ങളും തന്നെയാണ് പ്രമുഖ ഇടതുപക്ഷ  രാഷ്ട്രീയപാർട്ടിയെ വളർത്തിയത് എന്നതിൽ തർക്കമില്ല ..

shortlink

Related Articles

Post Your Comments

Related Articles


Back to top button