കുവൈറ്റ് സിറ്റി : കോവിഡ് ബാധിച്ച് കുവൈറ്റിൽ ഒരു പ്രവാസി മലയാളി കൂടി മരിച്ചു. ടാക്സി ഡ്രൈവറായിരുന്ന പാലക്കാട് അമ്പലപ്പാറ സ്വദേശി വേങ്ങാശ്ശേരി മുളയ൯ ഫകുഴി വീട്ടിൽ രാധാകൃഷ്ണൻ(41) ആണ് മരിച്ചത്. മുബാറക് ആശുപത്രിയിൽ രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോകാൾ പ്രകാരം ബുധനാഴ്ച രാവിലെ 10.30ന് സുലൈബീകാത്ത് ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ ഷെറി൯ മാത്യുവും മകൾ റി൯സിയ രാധാകൃഷ്ണനും കുവൈത്തിലുണ്ട്. പിതാവ്:പരേതനായ ശങ്കരൻ. മാതാവ്: രാധാമ്മ.
698 പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 96999ഉം, മരണസംഖ്യ 571ഉം ആയി. 968 പേർ സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 87,187 ആയി ഉയർന്നു. നിലവിൽ 9241 പേരാണ് ചികിത്സയിലുള്ളത്. 93 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 5384 പേർക്ക് പുതുതായി കോവിഡ് പരിശോധന നടത്തിയെന്നു അധികൃതർ അറിയിച്ചു.
Post Your Comments