
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 6 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. കുവൈറ്റിലെ സെവന്‍ത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാര്‍, തമിഴ്‌നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേര്‍ ചികിത്സയിലാണ്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. തൊഴിലാളികള്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
Post Your Comments