കൊച്ചി : എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിയമങ്ങളുമായി എസ്.ബി.ഐ. 10,000 രൂപയോ അതിന് മുകളിലോ പണം പിൻവലിക്കുമ്പോൾ ഒറ്റത്തവണ പിന്‍ (ഒ.ടി.പി.) നൽകണമെന്നാണ് പുതിയ വ്യവസ്ഥ.
ഡെബിറ്റ് കാർഡ് പിൻ നമ്പറിനൊപ്പം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കു. സെപ്റ്റംബർ 18 മുതൽ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത ഇടപാടുകളിൽനിന്നും തട്ടിപ്പുകളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണിത്. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിൻവലിക്കൽ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. തുടക്കത്തിൽ രാത്രി എട്ടു മണി മുതൽ രാവിലെ എട്ടു വരെയാണ് ഇത്തരത്തിൽ പണം പിൻവലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.
Post Your Comments