KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ്; കിടപ്പ് രോഗികള്‍ക്കും ക്വാറന്‍റൈനിലുള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ തപാൽ വോട്ട് ഏർപ്പെടുത്താൻ നിയമനിർമാണത്തിന് സർക്കാർ. ഇതിനുള്ള ഓർഡിനൻസിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകും. നിയമ ഭേദഗതിയിലൂടെ വോട്ടെടുപ്പ് സമയവുംഒരു മണിക്കൂർ ദീർഘിപ്പിക്കും.

കോവിഡ് പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പു നടപടിക്രമങ്ങളിൽ സർക്കാർ മാറ്റം വരുത്തുന്നത്. കിടപ്പു രോഗികൾക്കും കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്കും തപാൽ വോട്ടിന് അവസരമുണ്ടാകും. ഇതിനായി പഞ്ചായത്ത് – മുൻസപ്പൽ നിയമത്തിൽ ഭേദഗതി വരുത്താനാണ് ഓർഡിനൻസ്. തപാൽ,പ്രോക്സി വോട്ടുകളുടെ സാധ്യത പരിശോധിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രോക്സി വോട്ടിനോട് സിപിഎമ്മിന് താത്പര്യമില്ല. പ്രോക്സി വോട്ട് ക്രമക്കേടുകൾക്ക് വഴിവയ്ക്കുമെന്നാണ് സിപിഎമ്മിൻ്റെ അഭിപ്രായം. യുഡിഎഫ് ആകട്ടേ തപാൽ വോട്ടിനേയും എതിർക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിക്കുന്ന സർവകക്ഷിയോഗത്തിൽ യുഡിഎഫ് ഇക്കാര്യം അറിയിക്കും. തപാൽ വോട്ടുമായി സർക്കാർ മുന്നോട്ടു പോയാൽ നിയമ നടപടികൾക്കും യുഡിഎഫിൽ ആലോചനയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button