പരിക്കുകള്‍ തന്റെ കരിയറിന്റെ ഭാഗവുമാണെന്ന് താന്‍ അംഗീകരിച്ചതായും അതിനൊപ്പം ജീവിക്കേണ്ടതുണ്ടുന്നതിനെ കുറിച്ച് ഉള്‍ക്കൊണ്ടുവെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരവും മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യ. പരിക്കുകള്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്താനും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനും തന്നെ പ്രേരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുംബൈ ഇന്ത്യന്‍സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് താരം പരിക്കിനെയും കരിയറിനെയും തന്റെ ശാരീരിക ക്ഷമതയെയും കുറിച്ച് മനസു തുറന്നത്.
ആര്‍ക്കും പരിക്കേല്‍ക്കാന്‍ ആഗ്രഹമ്മില്ല, പക്ഷേ തനിക്കുണ്ടാകുന്ന പരിക്കുകള്‍ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന വസ്തുത തകാന്‍ അംഗീകരിക്കുന്നു. പരിക്കുകള്‍ എല്ലായ്‌പ്പോഴും എന്നെ മുന്നോട്ട് കൊണ്ടുപോകുന്നു, എല്ലായ്‌പ്പോഴും എന്നെ പ്രചോദിപ്പിക്കും, കഠിനാധ്വാനം എത്രമാത്രം വേണമെന്ന് എന്നെ പഠിപ്പിച്ചു എല്ലായ്‌പ്പോഴും തന്റെ പ്രകടനത്തെ വര്‍ദ്ധിച്ചു, ഒരിക്കലും തന്റെ പ്രകടനം കുറയുന്നില്ല. അദ്ദേഹം പറഞ്ഞു.
? | Kung-Fu Pandya talks about what the team has in store for the Paltan ?#OneFamily #MumbaiIndians #MI #Dream11IPL @hardikpandya7 pic.twitter.com/nkjrbIMx5L
— Mumbai Indians (@mipaltan) September 15, 2020
ഭാഗ്യവശാല്‍, തനിക്കും ക്രുനാലിനും വീട്ടില്‍ ഒരു ജിം ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചു. അതു കാരണം തങ്ങളുടെ ശാരീരികക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു, നിങ്ങള്‍ എപ്പോഴും ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ഫിറ്ററായി മാറിയാല്‍ നിങ്ങളുടെ കഴിവിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുകയും നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ധാരാളം കാര്യങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് താന്‍ കരുതുന്നുവെന്നും പാണ്ഡ്യ ട്വിറ്ററിലൂടെ പറഞ്ഞു.
READ MORE : ഐപിഎല്‍ തീരുമാനമായി ; പൂര്‍ണമായും യുഎഇയില്‍, ഷെഡ്യൂള്‍ ഇങ്ങനെ
നിങ്ങളുടെ ശാരീരികക്ഷമതയില്‍ നിങ്ങള്‍ ഒരു പടി മുന്നോട്ട് പോയാല്‍, നിങ്ങളുടെ ജീവിതത്തില്‍ ഇനിയും നിരവധി മാന്ത്രിക നിമിഷങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് തനിക്ക് എല്ലായ്‌പ്പോഴും തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഇപ്പോള്‍ നല്ല മാനസികാവസ്ഥയിലാണെന്നും അതിന്റെ ഫലമായി തന്റെ ഫ്രാഞ്ചൈസിക്ക് വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും പാണ്ഡ്യ പറഞ്ഞു.
പരിക്കില്‍ നിന്നും മുക്തനായ ഉടനെ ഭാഗ്യവശാല്‍ തനിക്ക് ഒരു ടൂര്‍ണമെന്റ് ലഭിച്ചു, ഡി വൈ പാട്ടീല്‍ ടൂര്‍ണമെന്റായിരുന്നു അത്. അതില്‍ താന്‍ റിലയന്‍സിനായി കളിച്ചുവെന്നും ഒരു കളിക്കാരനെന്ന നിലയില്‍ ഒരു നിശ്ചിത കാലയളവില്‍ താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലം അതില്‍ തനിക്ക് മേടിയെടുക്കാനും അതിലൂടെ അതിയായ ആത്മവിശ്വാസം നല്‍കിയെന്നും പാണ്ഡ്യ പറഞ്ഞു. ഐപിഎല്‍ ശരിക്കും ആസ്വദിച്ച ഒന്നാണെന്നും ഇതിലൂടെ വളരെ ശക്തമായി ഒരു തിരിച്ചുവരവ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2020 സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യുഎഇയില്‍ ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മൂന്ന് വേദികളിലായിയാണ് നടക്കുക. ഉദ്ഘാടന മത്സരത്തില്‍ ഐപിഎല്ലിലെ ക്ലാസിക് പോരാട്ടമായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിട്ടു കൊണ്ടാണ് തുടക്കം കുറിക്കുക.
Post Your Comments