COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ കോവിഡ് മുക്തി നേടിയവരുടെ എണ്ണത്തിൽ വർദ്ധന : പുതിയ കണക്കുകൾ പുറത്തുവിട്ടു

കുവൈറ്റ് സിറ്റി : 698 പേർക്ക്​ കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 96999ഉം, മരണസംഖ്യ 571ഉം ആയി. 968 പേർ   സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 87,187 ആയി ഉയർന്നു. നിലവിൽ 9241 പേരാണ്​ ചികിത്സയിലുള്ളത്​. 93 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5384 പേർക്ക് പുതുതായി കോവിഡ് പരിശോധന നടത്തിയെന്നു അധികൃതർ അറിയിച്ചു.

Also read : ഇന്ത്യ വികസിപ്പിച്ച കോവാക്സീന്‍ കുരങ്ങുകളില്‍ വൈറസിനെ തടയുമെന്ന് കണ്ടെത്തി : മനുഷ്യരില്‍ പരീക്ഷണം രണ്ടാംഘട്ടം

ഒമാനിൽ 536പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,196ഉം, മരണസംഖ്യ 805ഉം ആയെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു, 250പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 84,363 ആയി ഉയർന്നു, 92.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 488 ആയി. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 179 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button