ന്യൂഡല്‍ഹി : 15 നൂറ്റാണ്ടിലെ മോഷ്ടിയ്ക്കപ്പെട്ട രാമ, സീത, ലക്ഷ്മണ വിഗ്രഹങ്ങൾ ഇന്ത്യയ്ക്ക് തിരിച്ച് നല്‍കി ബ്രിട്ടൻ. കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടീലാണ് വിഗ്രഹങ്ങള്‍ തിരികെ ലഭിച്ച വിവരം അറിയിച്ചത്.
Read Also : എംപിമാരുടെ ശമ്പളവും പെൻഷനും വെട്ടിക്കുറയ്ക്കൽ ; ബിൽ ലോക്സഭ പാസാക്കി
തമിഴ്‌നാട്ടിലെ ക്ഷേത്രത്തില്‍ നിന്നും 1978 ലാണ് വിഗ്രഹങ്ങള്‍ മോഷണം പോയതെന്ന് പ്രഹളാദ് സിംഗ് പട്ടേൽ അറിയിച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തില്‍ നിന്നുള്ളതാണ് ഈ വിഗ്രഹങ്ങള്‍. വിഗ്രഹങ്ങള്‍ ഇന്ത്യയില്‍ എത്തിയ്ക്കാന്‍ സഹായിച്ച ലണ്ടന്‍ ഹൈക്കമ്മീഷനും, യുകെ സര്‍ക്കാരിനും നന്ദി അറിയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
Read Also : മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
അടുത്തിടെ ഇന്ത്യയില്‍ നിന്നും മോഷണം പോയ രണ്ട് വിഗ്രഹങ്ങള്‍ ബ്രിട്ടൻ തിരിച്ച് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് വിഗ്രങ്ങള്‍ കൂടി കൈമാറിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിഗ്രഹങ്ങള്‍ കൈമാറുമെന്നാണ് സൂചന.
Post Your Comments