ലണ്ടൻ: ബ്രിട്ടീഷ് രാജസിംഹാസനത്തിൽ എഴുപത് വർഷം പിന്നിട്ട ആദ്യത്തെ ഭരണാധികാരിയായി ക്വീൻ എലിസബത്ത് ll. ഫെബ്രുവരി-6 നാണ് സ്ഥാനാരോഹണത്തിന്റെ പ്ലാറ്റിനം ജൂബിലി രാജ്ഞി ആഘോഷിച്ചത്. 1952 ഫെബ്രുവരി ആറിന് രാജ്ഞിയായ എലിസബത്തിന് ഇപ്പോൾ 95 വയസ്സുണ്ട്. ഫെബ്രുവരി -6ന് പിതാവ് ജോർജ് ആറാമന്റെ ചരമദിനം കൂടിയായതിനാൽ അന്നേ ദിവസം മറ്റ് ആഘോഷപരിപാടികൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്വീൻ എലിസബത്ത് ll ന്റെ രാജപദവിയുടെ സപ്തതിയോടനുബന്ധിച്ചുള്ള ആഘോഷപരിപാടികൾ ജൂണിലായിരിക്കും നടക്കുക. ജൂണിൽ 4 ദിവസം നീളുന്ന പൊതു ആഘോഷച്ചടങ്ങുകളുണ്ടാകും. ഫെബ്രുവരിയിലാണ് എലിസബത്ത് രാജ്ഞി സ്ഥാനാരോഹണം ചെയ്തതെങ്കിലും കിരീടധാരണം ഉൾപ്പടെയുള്ള ഔദ്യോഗിക ചടങ്ങുകൾ നടത്തിയത് 1953 ജൂൺ 2-നായിരുന്നു. അതുകൊണ്ടാണ്, ആഘോഷപരിപാടികൾ ജൂണിലേക്ക് മാറ്റിയിരിക്കുന്നത്.
63 വർഷം രാജ്ഞിയായിരുന്ന വിക്ടോറിയയുടെ റെക്കോർഡ് 7 വർഷം മുൻപ് എലിസബത്ത് മറികടന്നിരുന്നു. പല യൂറോപ്യൻ നാടുകളിലെയും രാജകുടുംബാംഗങ്ങൾ കാലം മാറിയതനുസരിച്ച് പദവി ഉപേക്ഷിച്ചെങ്കിലും, ബ്രിട്ടനിൽ ആയിരം വർഷം പിന്നിട്ട സംവിധാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബ്രിട്ടിഷ് രാജ പദവിയിലെത്തിയ നാൽപതാമത്തെ വ്യക്തിയാണ് എലിസബത്ത് രാജ്ഞി ll.
Post Your Comments