Latest NewsInternational

രാജിവെച്ചത് പ്രമുഖരായ രണ്ട് മന്ത്രിമാർ: ബോറിസ് ജോൺസന് വൻതിരിച്ചടി

ലണ്ടൻ: ബ്രിട്ടനിലെ ഉന്നതരായ ക്യാബിനറ്റ് മന്ത്രിമാരിൽ രണ്ടുപേർ വ്യാഴാഴ്ച രാജിവച്ചു. ട്രഷറി ചീഫ് ഋഷി സുനക്, ഹെൽത്ത് സെക്രട്ടറി സജിദ് ജാവേദ് എന്നിവരാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ രാജി സമർപ്പിച്ചത്. ഇത് ഇംഗ്ലണ്ടിന്റെ രാഷ്ട്രീയത്തിൽ ചലനങ്ങളുണ്ടാക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് വലിയ തിരിച്ചടിയാവും ഇവരുടെ രാജി എന്നതുറപ്പാണ്. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങൾ ബോറിസ് ജോൺസനെതിരെ ഉയരുന്ന ഘട്ടത്തിലാണ് ഭരണകൂടത്തിലെ മന്ത്രിമാരുടെ നിർണായകമായ രാജിപ്രഖ്യാപനം.

Also read: കാളിയെക്കുറിച്ചുള്ള പരാമർശം: മഹുവ മൊയ്ത്രയെ തള്ളിപ്പറഞ്ഞ് തൃണമൂൽ കോൺഗ്രസ്

നല്ലൊരു മനസ്സാക്ഷിയോടു കൂടി തനിക്കിനി ഈ സർക്കാരിന്റെ ഭാഗമാകാൻ കഴിയില്ലെന്നാണ് സജിദ് ജാവേദ് തന്റെ രാജിക്കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ശരിയായ രീതിയിൽ ഭരിക്കുമെന്ന് പ്രതീക്ഷിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് ഋഷിയും തന്റെ രാജിക്കത്തിൽ എഴുതിയിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button