Latest NewsIndia

ആറു വര്‍ഷത്തിനിടെ രാജ്യത്ത് വളര്‍ന്നത് ഇത്, പ്രധാനമന്ത്രിയുടെ താടിയുടെ ചിത്രം പങ്കുവെച്ച് പരിഹാസവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജ്യത്ത് ദൃശ്യമായ ഒരേ ഒരു വളര്‍ച്ച എന്ന തലക്കെട്ടോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താടി വളര്‍ന്ന ഗ്രാഫിക് ചിത്രം പങ്കുവെച്ച്‌ ശശി തരൂര്‍ എംപി. ഇന്ന് രാവിലെയാണ് ലഭിച്ചത്, അര്‍ത്ഥവത്തായി ചിത്രീകരിച്ചിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം തരൂര്‍ പങ്കുവെച്ചത്.

 

ചോദ്യോത്തരങ്ങളെ ഭയപ്പെടുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.

read also: ‘സമരമല്ല സമരാഭാസം ‘ , കോവിഡ് സാഹചര്യത്തിലുള്ള സമരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

ആറ് വര്‍ഷത്തെ ഔദ്യോഗിക കാലയളവില്‍ മോദി ഇന്ത്യയില്‍ ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ല, മുന്‍കൂട്ടി തയാറാക്കിയ അഭിമുഖങ്ങള്‍ മാത്രമേ നരേന്ദ്ര മോദി നല്‍കാറുള്ളു എന്നും ശശി തരൂര്‍ നേരത്തെ ട്വിറ്ററില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്ത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ചയാണ് ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button