KeralaLatest NewsIndia

‘അതിലും കടത്തോ?’ ഈന്തപ്പഴം എന്ന പേരിൽ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ബാഗേജ് എത്തിയതിനെക്കുറിച്ച്‌ അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്

ഇത്രയും കൂടുതല്‍ ഈന്തപ്പഴം എത്തിക്കാനും, വിതരണംചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും ഇല്ല

തിരുവനന്തപുരം: ഈന്തപ്പഴമെന്ന പേരില്‍ യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് 17,000 കിലോ ബാഗേജ് എത്തിയതിനെക്കുറിച്ച്‌ അന്വേഷിക്കാനൊരുങ്ങി കസ്റ്റംസ്. എന്തിനാണ് ഇത്രയധികം ഈന്തപ്പഴം കൊണ്ടുവന്നത്, ഈന്തപ്പഴം പുറമേയ്ക്കു വിതരണം ചെയ്തിട്ടുണ്ടോ, ആര്‍ക്കൊക്കെ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.

ഇത്രയും കൂടുതല്‍ ഈന്തപ്പഴം എത്തിക്കാനും, വിതരണംചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് വിദേശകാര്യ മന്ത്രാലയത്തില്‍നിന്ന് അനുമതി വാങ്ങിയതിന് രേഖകളൊന്നും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കസ്റ്റംസിന്റെ പ്രത്യേകസംഘം അന്വേഷണം നടത്തുന്നത്. ഇത്രയധികം ഈത്തപ്പഴം എത്തിയതില്‍ കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ദുരൂഹത ആരോപിച്ചിരുന്നു.

Read Also: ഇന്ത്യക്ക് യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അംഗത്വം: വോട്ടെടുപ്പില്‍ തിരിച്ചടിയായി പകുതി വോട്ടുപോലും നേടാനാവാതെ ചൈനയ്ക്ക് കനത്ത തോൽവി

‘17000 കിലോ ഈന്തപ്പഴം ഡിപ്ളോമാ‌റ്റിക് ബാഗേജ് വന്നിരുന്നു. ഇതിന് രേഖകളുണ്ട്. ഇത്രയധികം ഈന്തപ്പഴം എന്തിന്? സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ ഓഫിസര്‍ അറിയാതെ ഇതൊന്നും നടക്കില്ല. അദ്ദേഹം ഇത് അന്വേഷിച്ചോ, ഇതിന് അനുമതി കൊടുത്തോ എന്ന് വ്യക്തമാക്കണം. ഈ ഈന്തപ്പഴം വഴി സ്വര്‍ണകടത്ത് നടന്നിരിക്കുകയാണ്’- ചെന്നിത്തല ആരോപിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button