Latest NewsIndiaInternational

ഇന്ത്യക്ക് യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സില്‍ സമിതിയില്‍ അംഗത്വം: വോട്ടെടുപ്പില്‍ തിരിച്ചടിയായി പകുതി വോട്ടുപോലും നേടാനാവാതെ ചൈനയ്ക്ക് കനത്ത തോൽവി

2021 മുതല്‍ 2025 വരെയുള്ള നാല് വര്‍ഷത്തേക്കാണ്‌ ഇന്ത്യക്ക്‌ യു.എന്‍.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്‌.

വാഷിങ്ടണ്‍: യുഎന്‍ സാമ്പത്തിക സാമൂഹിക കൗണ്‍സിലിന്റെ (ECOSOC) യുണൈറ്റഡ് നേഷന്‍സ്‌ കമ്മീഷന്‍ ഓണ്‍ സ്റ്റാറ്റസ് ഓഫ് വുമണ്‍ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2021 മുതല്‍ 2025 വരെയുള്ള നാല് വര്‍ഷത്തേക്കാണ്‌ ഇന്ത്യക്ക്‌ യു.എന്‍.സി.എസ്.ഡബ്ല്യു അംഗത്വം ലഭിച്ചിരിക്കുന്നത്‌.

ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ചൈന എന്നീ രാജ്യങ്ങളാണ് അംഗത്വത്തിനായി മത്സരിച്ചത്. 54 അംഗ രാജ്യങ്ങളില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും വിജയിക്കാനുള്ള വോട്ടുകള്‍ നേടിയപ്പോള്‍ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ല. ജൂണില്‍ ഇന്ത്യക്ക് യുഎന്‍ രക്ഷാസമിതിയില്‍ താത്കാലിക അംഗത്വം ലഭിച്ചിരുന്നു. 192-ല്‍ 184 വോട്ടുകള്‍ നേടിയാണ് ഇന്ത്യ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .

‘മുഗളന്‍മാര്‍ എങ്ങനെ നമ്മുടെ നായകന്മാരാകും?’ ആഗ്രയിലെ മുഗള്‍ മ്യൂസിയത്തിന്റെ പേര് ഛത്രപതി ശിവജി മ്യൂസിയം എന്ന് മാറ്റി യോഗി

ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് കിട്ടിയ അംഗീകാരമാണിത്‌. അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ടി.എസ്.ഗുരുമൂര്‍ത്തി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button