കുവൈറ്റ് സിറ്റി : കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുവൈറ്റിൽ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. ചൊവ്വാഴ്ച 829 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു പേർ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 96301ഉം, മരണസംഖ്യ 568ഉം ആയി, 718 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 86,219 ആയി ഉയർന്നു. 9514 പേരാണ് നിലവിൽ ചികിത്സയിലുള്ളത് 84 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4534 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു,
Also read : സംസ്ഥാനത്ത് 12 പുതിയ ഹോട്ട്സ്പോട്ടുകള്‍, 10 പ്രദേശങ്ങളെ ഒഴിവാക്കി ; ജില്ല തിരിച്ചുള്ള വിശദാംശങ്ങള്‍
ഒമാനിൽ കോവിഡ് സ്ഥിരീകരിച്ചവർ 90000കടന്നു, 438 പേര്‍ക്ക് കൂടി ചൊവ്വാഴ്ച്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണം കൂടി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ 90,660ഉം, മരണസംഖ്യ 797ഉം ആയി. 185പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരായവരുടെ എണ്ണം 84113 ആയി ഉയർന്നു. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 488പേരാണ് ഇതില്‍ 184 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനുള്ളില്‍ 62 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post Your Comments