Life Style

വെളുത്ത അരിയുടെ ഉപയോഗം ആരോഗ്യത്തിന് അപകടകരം

 

വെളുത്ത അരി ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കറിയാം. ശരീരഭാരം മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാനും വെളുത്ത അരിയുടെ ഉപയോഗം കാരണമാകും. 21 രാജ്യങ്ങളിലെ 1,30,000 പേരില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലധികമായി നടന്ന ഒരു പഠനത്തിന്റെ ഫലം പറയുന്നത് വെളുത്ത അരി ഉപയോഗിക്കുന്നവര്‍ക്ക് അത്ര ഗുണകരമല്ലെന്നാണ്.

വെളുത്ത അരിയുടെ ഉപയോഗം പ്രമേഹ സാധ്യത വളരെയധികം കൂട്ടുന്നു എന്ന് പഠനത്തില്‍ കണ്ടു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ക്കിടയിലാണ് അപകടസാധ്യത കൂടുതല്‍ എന്നും പഠനത്തില്‍ കണ്ടു

ചൈന, ബ്രസീല്‍, ഇന്ത്യ, തെക്ക് – വടക്കന്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളി ഗവേഷകരുമായി സഹകരിച്ചു കാനഡയിലെ ഗവേഷകരാണ് പഠനം നടത്തിയത്. വെളുത്ത അരി പ്രോസസ്സ് ചെയ്യപ്പെടുമ്പോള്‍ അവയിലെ പോഷകങ്ങളായ ജീവകം ബി ഉള്‍പ്പെടെയുള്ളവ നീക്കം ചെയ്യപ്പെടുന്നു. കൂടാതെ ഇതിന്റെ ഉയര്‍ന്ന ഗ്ലൈസെമിക് ഇന്‍ഡക്‌സ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കൂട്ടുന്നു.

കൂടുതല്‍ വെളുത്ത അരി കഴിക്കുന്നത് പ്രമേഹ സാധ്യത 11 ശതമാനം കൂട്ടുമെന്ന് 2012 ല്‍ നടത്തിയ ഒരു പഠനത്തിലും കണ്ടിരുന്നു. പഠനം നടത്തിയ രാജ്യങ്ങളെ ആശ്രയിച്ച്, കണ്ടെത്തലുകളിലും മാറ്റം വന്നിരുന്നു. അതുകൊണ്ടുതന്നെ ഈ തടസ്സം മറികടക്കാന്‍ 21 രാജ്യങ്ങളെ ഈ പഠനത്തില്‍ ഉള്‍പ്പെടുത്തി.

ജീവിതശൈലി, ജീവശാസ്ത്രപരമായ കാരണങ്ങള്‍ ഇവ മൂലം ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ പാരമ്പര്യമായി പ്രമേഹ സാധ്യത കൂടുതല്‍ ഉള്ളവരാണെന്നു കണ്ടു.

 

 

35 മുതല്‍ 70 വരെ വയസ്സ് പ്രായമുള്ള 1,32,372 പേരില്‍ 6129 പേര്‍ക്ക് ഒമ്പതര വര്‍ഷം കൊണ്ട് പ്രമേഹം ബാധിച്ചതായി കണ്ടു. ഇവരില്‍ വെളുത്ത അരിയുടെ ശരാശരി ഉപയോഗം 128 മി. ഗ്രാം ആയിരുന്നു.

വെളുത്ത അരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് തെക്കനേഷ്യയിലാണെന്നു കണ്ടു. ഒരു ദിവസം ശരാശരി 630 ഗ്രാം. തെക്കുകിഴക്കനേഷ്യയില്‍ ഇത് 238 ഗ്രാമും ചൈനയില്‍ 200 ഗ്രാമും ആണ്.

അരിയുടെ ഉപയോഗം കൂടുന്തോറും നാരുകള്‍, പാലുല്പന്നങ്ങള്‍, ഇറച്ചി തുടങ്ങിയ ഭക്ഷണങ്ങളുടെ ഉപയോഗം കുറയുന്നതായി കണ്ടു.

വെളുത്ത അരി പ്രധാന ഭക്ഷണമായ രണ്ടു രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. എന്നാല്‍ ചൈനയില്‍ വെളുത്ത അരിയുടെ ഉപയോഗവും പ്രമേഹവുമായി ബന്ധമൊന്നും കണ്ടില്ല. ഇതിനു കാരണം അവരുടെ ജീവിതശൈലിയാകാം . ചൈനക്കാര്‍ ഉപയോഗിക്കുന്ന അരിയുടെ പ്രത്യേകതയുമാകാം ഇതിനു കാരണമെന്ന് ഗവേഷകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button