COVID 19KeralaLatest NewsNews

കോവിഡ് : സംസ്ഥാനത്ത് രോഗം ഭേദമായി, നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

വയനാട് : സംസ്ഥാനത്ത് കോവിഡ് ഭേദമായി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു
വയനാട് ബത്തേരി മൂലങ്കാവ് സ്വദേശിയും മൂലങ്കാവ് സെൻട്രൽ ബാങ്ക് ജീവനക്കാരനുമായ ശശിയാണ് (46) മരിച്ചത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഇന്ന് രാവിലെ 8. 30യോട് കൂടിയായിരുന്നു മരണം സംഭവിച്ചത്.

Also read : രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് 77.88 ശതമാനമായി വര്‍ധിച്ചു: ആശ്വാസമായി പുതിയ കണക്കുകൾ

ഓഗസ്റ്റ് 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായിരുന്നതിനാൽ ആദ്യ ഘട്ടത്തിൽ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. കഠിനമായ ശ്വാസതടസവും പ്രമേഹവുമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പ്ലാസ്മ തെറാപ്പിയും നല്‍കിയിരുന്നു. ഒടുവിൽ നടത്തിയ പരിശോധനയിൽ ഇയാള്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button