Latest NewsKeralaNews

‘ഇ.ഡി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മിന് തോന്നിത്തുടങ്ങിയത് കോടിയേരിയുടെ മകനെയും മന്ത്രിസഭയിലെ ഒരു മന്ത്രിയെയും ചോദ്യം ചെയ്തത് മുതലാണ്’; സംസ്ഥാന സർക്കാരിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്‌മെന്റ് ചോദ്യംചെയ്ത വിഷയത്തിൽ സർക്കാരിനെയും എൽ ഡി എഫിനെയും പരിഹസിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.ഡി രാഷ്ട്രീയ പ്രേരിതമാണെന്ന് സി.പി.എമ്മിന് തോന്നിത്തുടങ്ങിയത് പാര്‍ട്ടി സെക്രട്ടറി കോടിയേരിയുടെ മകനെയും മന്ത്രിസഭയിലെ ഒരു മന്ത്രിയെയും ചോദ്യം ചെയ്തതു മുതലാണ്. മറ്റൊരു മന്ത്രി പുത്രന്‍ കൂടി കുടുങ്ങുമെന്ന് വന്നപ്പോഴും ഇ.ഡിക്ക് രാഷ്ട്രീയ താത്പര്യമെന്ന് സി.പി.എമ്മിന് തോന്നിത്തുന്നത് പിടി മുറുകുമ്പോള്‍ രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

അന്വേഷണം പുരോഗമിക്കുമ്പോള്‍ ആരുടെയൊക്കെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുമെന്ന് കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇപ്പോള്‍ എവിടെ? അദ്ദേഹത്തെ കാണാനില്ല. രഹസ്യങ്ങള്‍ ഓരോന്നായി പുറത്തു വരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ മകന്റെ രഹസ്യങ്ങള്‍ പുറത്തു വന്നു. മന്ത്രിമാരുടെ മക്കളുടെ രഹസ്യം പുറത്തു വരുന്നു. ഇനി ആരുടെയെല്ലാം മകന്റെയും മകളുടെയുമൊക്കെ രഹസ്യങ്ങളാണ് പുറത്തു വാരന്‍ പോകുന്നതെന്ന് കാണാമെന്നും ചെന്നിത്തല വിമർശിച്ചു.

ഇത് പോലൊരു നാറിയ ഭരണം കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടോ? ഈ ദുര്‍ഗന്ധത്തില്‍ കേരള ജനതയ്ക്ക് ശ്വാസം മുട്ടുന്നു. അന്തസുണ്ടെങ്കില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജി വച്ച് പുറത്തു പോകണം. ഇടതു വ്യതിയാനം നോക്കി നടക്കുന്ന കാനം രാജേന്ദ്രനെ കണ്ടവരുണ്ടോ? കാനം കാശിക്ക് പോയോ? സി.പി.ഐക്കാര്‍ മാളത്തിലൊളിച്ചോ? ചെന്നിത്തല ചോദിച്ചു.

Read Also : സ്റ്റണ്ടും സെക്‌സുമുള്ള സിനിമയായി പിണറായി സർക്കാർ മാറി: കാലാവസ്ഥാ മാറ്റത്തെക്കുറിച്ചോ കാലം തെറ്റിപ്പെയ്ത മഴയെപ്പറ്റിയോ ആയിരുന്നില്ല ജലീലിനോട് ചോദിച്ചതെന്ന് കെ. മുരളീധരൻ

എല്ലാ കുറ്റങ്ങളും ചെയ് ജലീല്‍ ഫേസ് ബുക്കില്‍ പറയുന്നത് എന്താണ്? തങ്ങളറിയാതെ ഒരീച്ച പോലും പാറില്ലെന്ന് കരുതിയ പത്രക്കാരെ കബളിപ്പിച്ചെന്നാണ്. ഒരീച്ച പോലും അറിയാതെ കള്ളം ചെയ്യുന്നവരെയാണ് പഠിച്ച കള്ളന്മാരെന്ന് പറയുന്നത്. മാധ്യമങ്ങളെ കളിയാക്കിയിട്ട് കാര്യമില്ല. പഠിച്ച കള്ളന്മാരെക്കാള്‍ കേമനാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് മന്ത്രി ജലീല്‍. ജലീലിന് ഇനി രക്ഷപ്പെടാന്‍ കഴിയില്ല. ഗുരുതരമായ കുറ്റങ്ങളും പ്രോട്ടോക്കോള്‍ ലംഘനവും അഴിമതിയും പുറത്തു വന്നിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button