CinemaMollywoodLatest NewsNewsEntertainment

”അവർ റേപ്പിസ്റ്റുകൾ തന്നെയാണ്…അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ” വാസു അണ്ണന്റെ ഫാമിലി’ എന്ന അശ്ലീലത്തെക്കുറിച്ച് നടി രേവതി സമ്പത്ത്

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് രേവതി സമ്പത്ത്. ദിലീപ് നായകനായി എത്തിയകുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച വാസു എന്ന കഥാപാത്രം കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങള്‍ ഭരിക്കുകയാണ്. ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹമായിരുന്നു ട്രോളുകളില്‍ പ്രധാന വിഷയം. മന്യയുടെ വിവാഹഫോട്ടോ എഡിറ്റ് ചെയ്ത് അതില്‍ സായികുമാറിന്റെ മുഖമാക്കി മാറ്റുകയായിരുന്നു.

വാസു അണ്ണന്റെ ഫാമിലി എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളുകളും മറ്റും ശുദ്ധ പോക്രിത്തരമാണെന്നു രേവതി സമ്പത്ത് പറയുന്നു. ഇത്തരം ട്രോളുകള്‍ ആഘോഷമാക്കുന്നത് നിർത്തണമെന്നും വലിയൊരു അപകടത്തിലേയ്ക്കാണ് ഇങ്ങനെയുള്ള ‘തമാശകൾ’ സമൂഹത്തെക്കൊണ്ടുചെന്നെത്തിക്കുകയെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

രേവതിയുടെ കുറിപ്പ്

വാസു അണ്ണന്റെ ഫാമിലി” എന്ന അശ്ലീലം ആണിപ്പോൾ എവിടെയും

കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് ”ഗരുഡൻ വാസു”വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ്.

എന്തൊരു പോക്രിത്തരം ആണിത് !!

റേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാൻ വന്ന ആളിൽ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോൾ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകൾ. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങൾ.

മുകളിൽ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും. സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.
എന്ത് കൊണ്ടാണ് പീഡനങ്ങൾ ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സർവൈവേഴ്‌സിനു മുകളിൽ കുറ്റങ്ങൾ ചാർത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതിൽപരം സംശയമില്ല. എത്രയധികം കണക്കിൽ വരുന്ന ആളുകളാണ് ഇതിനെ ”തഗ് ലൈഫ് ” ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഡനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ എത്രമേൽ ജീർണിച്ചുപോയി എന്നതാണ്.

ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവർ റേപ്പിസ്റ്റുകൾ തന്നെയാണ്…അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button