സിംഗ്രൗളി: പുഴയില്‍ കുളിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത നാല് കുട്ടികള്‍ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ സിംഗ്രൗലി ജില്ലയിലെ കുഡാര്‍ ലംസറ ഗ്രാമത്തിലെ കുട്ടികളാണ് സോണ്‍ നദിയില്‍ മുങ്ങിമരിച്ചത്.
പുഴയില്‍ കുളിക്കാന്‍ പോയ കുട്ടികള്‍ ആഴമേറിയ സ്ഥലത്തേക്ക് പോകുകയും ശക്തമായ ഒഴുക്ക് മൂലം മുങ്ങി പോവുകയുമായിരുന്നുവെന്നാണ് ഗര്‍വ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സന്തോഷ് തിവാരി പറഞ്ഞത്. ആണ്‍കുട്ടികളിലൊരാളായ ആനന്ദ് കുമാറിന്റെ (13) മൃതദേഹം ഉത്തര്‍പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള പുഴയില്‍ നിന്ന് കണ്ടെടുത്തു. 15 വയസുകാരായ അമിത് കുമാര്‍, രോഹിത് കുമാര്‍, രാഹുല്‍ ബെയ്സ് എന്നിവരെ കണ്ടെത്താന്‍ മുങ്ങല്‍ വിദഗ്ധരും പോലീസും ശ്രമിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
Post Your Comments