Latest NewsNewsIndia

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം, 6 പേര്‍ക്ക് ദാരുണാന്ത്യം: 60 പേര്‍ക്ക് പരിക്ക്, പലരുടെയും നില അതീവഗുരുതരം

ഭോപ്പാല്‍: പടക്കനിര്‍മ്മാണ ഫാക്ടറിയിലെ വന്‍ സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. 60 പേര്‍ക്ക് പരിക്കേറ്റു. നിരവധി തവണ പൊട്ടിത്തെറിയുണ്ടായെന്ന് വിവരമുണ്ട്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലെ ഹര്‍ദയിലാണ് അപകടമുണ്ടായത്. പൊള്ളലേറ്റ് ആശുപത്രിയിലായ പലരുടെയും നില ഗുരുതരമാണ്. ഇതിന്റെ ചില വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് വലിയ തോതില്‍ പുകപടലങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Read Also: ഏകീകൃത സിവിൽ നിയമ ബിൽ: നിയമസഭയിൽ അവതരിപ്പിച്ച് ഉത്തരാഖണ്ഡ് സർക്കാർ

അഞ്ച് ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെ തീകെടുത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. 150ലേറെ തൊഴിലാളികള്‍ ഫാക്ടറിയല്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഫാക്ടറിയില്‍ ചിലര്‍ കുടുങ്ങി കിടപ്പുണ്ടെന്നും പ്രദേശത്ത് ചില വീടുകള്‍ തകര്‍ന്നെന്നും വിവരം പുറത്തുവരുന്നുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് സ്ഥിതിഗതികള്‍ വിലയിരുത്തി. മന്ത്രി ഉദയ് പ്രതാപ് സിംഗ്,അഡീഷണല്‍ ചീഫ് സെക്രട്ടറി അജിത് കേസരി എന്നിവരെ സംഭവ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button