KeralaLatest NewsNews

നാടെങ്ങും തന്റെ രാജിക്കായി പ്രതിഷേധ പരമ്പര അരങ്ങേറുമ്പോൾ ‘ചോറൂൺ’ നടത്തി മന്ത്രി ജലീൽ

മലപ്പുറം: തന്റെ രാജിക്കായി കേരളമെങ്ങും പ്രതിഷേധപരമ്പര നടക്കുമ്പോൾ വളാഞ്ചേരിയിലെ വീട്ടിൽ ‘ചോറൂൺ’ നടത്തി മന്ത്രി കെ.ടി.ജലീൽ. വെള്ളിയാഴ്ച വൈകിട്ടാണു ചോദ്യം ചെയ്യലിന് ശേഷം മന്ത്രി വളാഞ്ചേരിയിലെ വീടായ ‘ഗസലി’ൽ എത്തിയത്. ശനിയാഴ്ച രാവിലെ അയൽവാസിയായ രഞ്ജിത്തിന്റെ മകന്റെ ചോറൂൺ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്നു.

Read also: കാലവര്‍ഷം കേരളത്തില്‍ ശക്തമായി തുടരുന്നു: വിവിധ ജില്ലകളില്‍ ജാഗ്രതാ നിർദേശം

നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് (ഇഡി) മന്ത്രിയെ ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണു സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറിയത്.ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button