തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. പ്രാഥമിക വിശദീകരണം മാത്രമാണ് മന്ത്രിയില്‍ നിന്നും തേടിയതെന്നും ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് മറയാക്കി പ്രതികള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്‌സലുകള്‍ എത്തിയത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്‌നാ സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികളുമായുള്ള പരിചയം സംബന്ധിച്ച മന്ത്രിയുടെ വിശദീകരണം വ്യക്തമായി പരിശോധിച്ചതിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുക.നയതന്ത്ര ബാഗേജ് വഴി വന്ന ഖുആര്‍എന്‍ പാഴ്‌സലിനെ സംബന്ധിച്ചും അന്വേഷണ സംഘം ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments