മുംബൈ: ശിവസേന പ്രത്യശാസ്ത്രം മറന്ന് ‘സോണിയ സേന’ ആയി മാറിയെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാടുവാഴിക്ക് ഉദാഹരണമാണെന്നും നടി കങ്കണ റണാവത്ത്. ബാലസാഹെബ് താക്കറെ മുന്നോട്ടുവച്ച ആശയങ്ങളില്‍ ശിവസേന വെള്ളംചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ തോറ്റ ശിവസേന അധികാരത്തിനുവേണ്ടി വിട്ടുവീഴ്‌ചകള്‍ ചെയ്‌ത് ഒടുവില്‍ “സോണിയ സേന” ആയി മാറി.
കങ്കണ റണാവത്ത് ട്വിറ്ററില്‍ വിമര്‍ശിച്ചു.വ്യക്തമായ ആശയത്തിന്റെ പുറത്താണ് ബാലാ സാഹിബ് താക്കറെ ശിവസേന സ്ഥാപിച്ചത്. എന്നാല്‍ ചിലര്‍ സേനയുടെ പ്രത്യശാസ്ത്രത്തെ അധികാരത്തിനു വേണ്ടി വിറ്റു തുലച്ചുവെന്നും ഇന്നത്തെ സേന ശിവസേനയല്ലെന്നും അത് സോണിയ സേനയാണെന്നും താരം ട്വിറ്ററില്‍ കുറിച്ചു. താന്‍ ഇല്ലാത്തപ്പോള്‍ ത്ന്റെ വീട് ആക്രമിച്ച ഭീരുക്കളായ ഗുണ്ടകള്‍ക്ക് പരിഷ്കൃത സമൂഹത്തിന്റെ മേലങ്കി നല്‍കരുതെന്നും അങ്ങനെ ചെയ്യുന്നത് ഭരണഘടനയെ അപമാനിക്കലാണെന്നും കങ്കണ തുറന്നടിച്ചു.
അച്‌ഛന്‍ ചെയ്‌ത നല്ലകാര്യങ്ങളുടെ പേരിലല്ലാതെ സ്വന്തം നിലയില്‍ ജനങ്ങളുടെ ബഹുമാനം ആര്‍ജിക്കണമെന്നു ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചുകൊണ്ട് കങ്കണ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ നിശബ്‌ദയാക്കാം. എന്നാല്‍, എന്റെ ശബ്‌ദം ആയിരക്കണക്കിന് ആളുകളിലൂടെ പ്രതിഫലിക്കും. എത്രപേരെ നിങ്ങള്‍ നിശബ്‌ദരാക്കും. നാടുവാഴി ഭരണത്തിന് ഉദാഹരണമാണു നിങ്ങള്‍.”-കങ്കണ ട്വീറ്റ് ചെയ്‌തു.
മുതിര്‍ന്ന ശിവസേനാ നേതാക്കളാരും കങ്കണയുടെ പരാമര്‍ശത്തോടു പ്രതികരിച്ചിട്ടില്ല.സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിനും മഹാരാഷ്ട്ര സര്‍ക്കാരിനുമെതിരെ കങ്കണ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് കങ്കണയെ തടയുമെന്ന് ശിവസേന പ്രഖ്യാപിച്ചിരുന്നെങ്കിലും താരത്തിന് ഭരണഘടനാനുസൃതമായ സംരക്ഷണം നല്‍കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
Post Your Comments