KeralaLatest NewsNews

മോഷണ കേസില്‍ പിടിക്കപ്പെട്ട പ്രതിയെ പോലെ ഒരു മന്ത്രി അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരായത് മലയാളികള്‍ക്ക് അപമാനമാണ് ; പി.കെ ഫിറോസ്

തിരുവനന്തപുരം : സ്വര്‍ണ്ണ കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിട്ടും ജലീലിനെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത് മന്ത്രിയുടെ സ്തുതിപാഠനത്തില്‍ മയങ്ങി പോയത് കൊണ്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.

മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി മുഖം മറച്ച് മോഷണ കേസില്‍ പിടിക്കപ്പെട്ട പ്രതിയെ പോലെ ഒരു മന്ത്രി അന്വേഷണ ഏജന്‍സിയുടെ മുന്നില്‍ ഹാജരായത് മലയാളികള്‍ക്ക് അപമാനമാണ്. മയക്ക് മരുന്ന് കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ആരോപണ വിധേയനായ മകന്റെ കാര്യം അറിയുന്നത് കൊണ്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറി മൗനം പാലിക്കുന്നത് എന്ന് മനസ്സിലാക്കാം എന്നാല്‍ സി.പി.ഐ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് നേതൃത്വം വ്യക്തമാക്കണം ഫിറോസ് പറഞ്ഞു.

വിശുദ്ധ ഗ്രന്ഥത്തിന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ വിശുദ്ധ ഖുറാന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് നിരോധിക്കാന്‍ ധൈര്യമുണ്ടോയെന്നായിരുന്നു മന്ത്രി ചോദിച്ചത്. അതോടൊപ്പം അറബ് രാഷ്ട്രങ്ങളുമായുള്ള നയതന്ത്ര ബന്ധം തകരുമെന്നും മന്ത്രി പറഞ്ഞിരുന്നു. വിശ്വാസികളുടെ വികാരത്തെ മറയാക്കി അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച മന്ത്രിക്ക് ഇനി കാര്യങ്ങള്‍ എളുപ്പമാകില്ലായെന്നാണ് അന്വേഷണ എജന്‍സിയുടെ ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്ന് ഫിറോസ് കൂട്ടിച്ചേർത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button