Latest NewsCricketNewsInternationalSports

ബംഗ്ലാദേശില്‍ മിന്നലാക്രമണം ; രണ്ട് യുവ കിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം

ധാക്ക : ബംഗ്ലാദേശില്‍ മിന്നലാക്രമണ രണ്ട് യുവ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദാരുണാന്ത്യം. മുഹമ്മദ് നാദിം, മിസാനൂര്‍ റഹ്മാന്‍ എന്നിവരാണ് വ്യാഴാഴ്ച ഇടിമിന്നലേറ്റ് ദാരുണമായി മരിച്ചത്. മഴയെത്തുടര്‍ന്ന് ക്രിക്കറ്റ് പരിശീലനം നിര്‍ത്തിവച്ചതിനാല്‍ ഗാസയിലെ ഒരു സ്റ്റേഡിയത്തില്‍ ഫുട്‌ബോള്‍ കളിച്ച ക്രിക്കറ്റ് താരങ്ങള്‍ക്കാണ് മിന്നലാക്രമണം മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

തലസ്ഥാന നഗരമായ ധാക്കയില്‍ നടന്ന ഒരു ടൂര്‍ണമെന്റിന്റെ മുന്നോടിയായി രണ്ട് കളിക്കാരും കഠിനാധ്വാനം ചെയ്യുകയും പരിശീലനം നടത്തുകയുമായിരുന്നു. ഇത്തരം കഠിനാധ്വാനത്തിലൂടെ അവര്‍ക്ക് ദേശീയ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിയുമെന്ന് മരിച്ച കളിക്കാരുടെ പരിശീലകനായ അന്‍വര്‍ ഹുസൈന്‍ ലിറ്റണ്‍ പറഞ്ഞു. ഇടിമിന്നലേറ്റ് മൂന്ന് കളിക്കാര്‍ നിലത്തുവീഴുന്നത് കണ്ടു.ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ കളിക്കാരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മുഹമ്മദ് നാദിം, മിസാനൂര്‍ റഹ്മാന്‍ എന്നിവരുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന് സാക്ഷിയേകേണ്ടി വന്ന മൊഹമ്മദ് പാലാഷ് എ.എഫ്.പിയോട് പറഞ്ഞു.

അതേസമയം രാജ്യത്ത് ഇത്തരം കേസുകള്‍ അപൂര്‍വമല്ല. മിന്നലിനെ പ്രകൃതി ദുരന്തമായി ബംഗ്ലാദേശും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ 10,00,000 ആളുകളിലും രാജ്യത്ത് മിന്നല്‍ മരണ അനുപാതം 0.9% ആണ്. ഈ വര്‍ഷം തുടക്കത്തില്‍ ഒരു മിന്നലാക്രമണത്തില്‍ 25 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. 2016 മെയ് മാസത്തില്‍ ഒരു ദിവസം മിന്നാലാക്രമണത്തില്‍ 82 പേര്‍ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button