
ധാക്ക: ബംഗ്ലാദേശിൽ സ്‌ഫോടനം. ധാക്കയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിൽ ഏഴ് പേർ മരിച്ചു. എഴുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്‌ഫോടനമുണ്ടായത്.
അതേസമയം, ബംഗ്ലാദേശിലെ വടക്കൻ ജില്ലയായ പഞ്ചഗഢിൽ താമസിക്കുന്ന അഹമ്മദിയ സമുദായത്തിൽപ്പെട്ടവരുടെ വാർഷിക ചടങ്ങായ ജൽസയ്ക്കിടയിൽ കഴിഞ്ഞ ദിവസം പ്രാദേശിക സുന്നി പ്രക്ഷോഭകർ അക്രമം അഴിച്ചുവിട്ടിരുന്നു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 50-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭം രൂക്ഷമായതോടെ ഗത്യന്തരമില്ലാതെ 17-ഓളം ബംഗ്ലാദേശി അതിർത്തി കാവൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിരുന്നു.
Post Your Comments