Latest NewsKeralaNews

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്യുന്നത്; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെ മന്തി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കെ.ടി ജലീൽ തലയിൽ മുണ്ടിട്ടാണ് ഇ.ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായതെന്നും ചെന്നിത്തല പരിഹസിച്ചു. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതെന്നും ധാർമ്മികത അൽപ്പമെങ്കിലുമുണ്ടെങ്കിൽ ജലീൽ രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ജലീനിൽ ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുളളതെന്നും എല്ലാ കേസുകളിലും മുഖ്യമന്ത്രിയാണ് ജലീലിനെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button