നാവികസേനാ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ ശിവസേനയുടെ ശാഖ പ്രമുഖ് അറസ്റ്റില്‍. കോണ്ടിവാലി ഈസ്റ്റിലെ മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് മുംബൈ പോലീസ് ശിവസേനയുടെ ശാഖ പ്രമുഖ് കമലേഷ് കടാമിനെയും മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകനെയും അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയെയും സേന മേധാവിയായ ഉദ്ദവ് താക്കറെയെയും പരിഹസിച്ച കാര്‍ട്ടൂണ്‍ പങ്കിട്ടതിന് നേരത്തെ തന്നെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നുവെന്ന് വിരമിച്ച നാവിക ഉദ്യോഗസ്ഥന് സമര്‍പ്പിച്ച എഫ്ഐആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമത നഗര്‍ പോലീസ് സ്റ്റേഷനില്‍ ആണ് എഫ്ഐആര്‍ ഫയല്‍ ചെയ്തത്. ആക്രമണത്തിന് ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അഡീഷണല്‍ കമ്മീഷണര്‍ നോര്‍ത്ത് റീജിയന് ദിലീപ് സാവന്ത് ഉറപ്പ് നല്‍കിയിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍, ശിവസേനയിലെ പ്രാദേശിക ശാഖാ പ്രമുഖ് കമലേഷ് കടം, ആക്രമണത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന സേന പ്രവര്ത്തകന് സഞ്ജയ് മഞ്ജ്രെ എന്നിവരെ സമത നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ആറ് പേര് തര്‍ക്കിക്കുന്നത് കാണിക്കുന്ന വീഡിയോ ബിജെപി എംഎല്‍എ അതുല്‍ ഭട്കല്‍ക്കര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ഇതില്‍ അവര്‍ മദന്‍ ശര്‍മയെ കോളര്‍ പിടിച്ച് വലിച്ചിഴയ്ക്കുകയും മുഖത്ത് പലതവണ അടിക്കുന്നത് കാണാം.
अभिनेत्री कंगना राणावत के कार्यालय की तोड़फोड़ करके अपनी मर्दानगी दिखाने वाले सत्ताधारी शिवसेना ने अब सत्ता के मद में एक बुजुर्ग भूतपूर्व नौसेना अधिकारी मदन शर्मा को मारपीट करते हुए उनकी आंख को जबरदस्त चोट पहुंचाई है। मुख्यमंत्री घरबैठे तानाशाही चला रहे है। pic.twitter.com/qF2NVcIN55
— Atul Bhatkhalkar (@BhatkhalkarA) September 11, 2020
Post Your Comments