Latest NewsNewsIndia

മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ വെളിപ്പെടുത്തൽ; സിബിഐയ്ക്ക് കത്തയച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍

ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനു തിരിച്ചടി

മുംബൈ: ശിവസേന സർക്കാരിന് തിരിച്ചടി. മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് നടത്തിയ വെളിപ്പെടുത്തൽ ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനു തലവേദനയാകുന്നു. എന്‍സിപി നേതാവും മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി തന്നെ നേരില്‍ സമീപിച്ചുവെന്നാണ് പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തൽ.

read also:കോവിഡ് മൃഗങ്ങളിലേയ്ക്കും വ്യാപിച്ചേക്കാം; മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി റഷ്യ

മഹാരാഷ്ട്ര സര്‍ക്കാര്‍ പരംബീര്‍ സിംഗിനെതിരെ ഉത്തരവിട്ട അന്വേഷണം പിന്‍വലിക്കാന്‍ താന്‍ സഹായിക്കാമെന്നും അതിന് ആദ്യം അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാനുമായിരുന്നു മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ ആവശ്യപ്പെട്ടതെന്നാണ് പരംബീര്‍ സിംഗ് പറയുന്നു. അനില്‍ ദേശ്മുഖിനെതിരെ നടക്കുന്ന സിബി ഐ അന്വേഷണം ഏത് വിധേനെയും അട്ടിമറിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും ചൂണ്ടിക്കാട്ടി പരംബീര്‍ സിംഗ് സിബിഐയ്ക്ക് കത്തയച്ചു. ഇതോടെ വീണ്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button